പ്രളയത്തില്‍ നഷ്ടപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ പരീക്ഷാ ഭവനില്‍ പ്രത്യേക സെല്‍

പ്രളയത്തില്‍ നഷ്ടപ്പെട്ട എസ്.എസ്.എല്‍സി. സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ പരീക്ഷാഭവനില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കും. ഓരോ ജില്ലയുടെയും അപേക്ഷകള്‍ പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സെല്ലിലുണ്ടാകും. 2001 മുതല്‍ പഠിച്ചിറങ്ങിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സെപ്റ്റംബര്‍ 10നകം കൊടുത്തുതീര്‍ക്കുമെന്ന് ജോയിന്റ് കമ്മിഷണര്‍ സി.രാഘവന്‍ പറഞ്ഞു. അപേക്ഷകന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചാല്‍ മതി. 2001ന് ശേഷമുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരശേഖരണം പരീക്ഷാഭവനിലെ കംപ്യൂട്ടറിലുണ്ട്. അതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റാണ് നഷ്ടപ്പെട്ടതെങ്കില്‍ അപേക്ഷകന്റെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കണം. അതിന് അതതുസ്ഥലത്തെ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും.
ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് മൂന്നുവരെ അപേക്ഷിക്കാം
പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട, സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സാങ്കേതിക പരീക്ഷാബോര്‍ഡിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് സ്ഥാപനം വഴി സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.tekerala.org. ലഭിക്കും.
"
https://www.facebook.com/Malayalivartha




















