മലപ്പുറം കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി ; അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം കൂട്ടിലങ്ങാടിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചേരൂര്‍ സ്വദേശി നബീല, സഹോദരന്‍ ഷിഹാബ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുളളത്.
വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന നബീല അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാകുമെന്ന സഹോദരന്റെ കുറ്റപ്പെടുത്തലിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകി. അതേസമയം രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നബീലയെ മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലും സംഭവിച്ചിരുന്നു. രണ്ട് ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















