എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാലിന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് ശേഷം ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മോഹന്‍ലാല്‍. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനൊപ്പം തന്നെ പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രവും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Get well soon Honourable Chief Minister Pinarayi Vijayan Sir
Gepostet von Mohanlal amSonntag, 2. September 2018
ഇന്നലെയാണ് മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആരെയും ഏല്‍പ്പിച്ചിട്ടില്ല. അദ്ദേഹം അവിടെ നിന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്നത്.
കഴിഞ്ഞ പത്തൊമ്പതിനായിരുന്നു ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയിൽ കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.
അതേസമയം മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്‍റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി. ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha
























