പട്ടാളം വന്നാൽ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാം ; കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് ഭരണഘടനാ പ്രതിസസിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും പി. എസ് ശ്രീധരന്‍പിള്ള വിശദമാക്കി. മുഖ്യമന്ത്രിക്ക് ഭരണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രി സഭയില്‍ ഇല്ലെയെന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു.
അതേസമയം കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതില്‍ കാലതാമസം വരുന്നതില്‍ മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെളളം വറ്റിക്കുന്നതില്‍ ഇത്രമാത്രം കാലതാമസം വന്ന സമയം മുമ്പ് ഉണ്ടായിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha
























