കസ്തൂരി രംഗനെ വെളുപ്പിച്ചു; അനന്തരം കണ്ണന്താനം ഇടുക്കിയിൽ മത്സരിക്കുമെന്ന് ഉറപ്പായി

അങ്ങനെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഇടുക്കി പാർലെമെൻറ് സീറ്റിൽ നിന്നും ബി ജെ പി ടിക്കറ്റിൽ ജയിക്കുമെന്ന് ഉറപ്പായി. കേരളം ആവശ്യപ്പെട്ട മാറ്റങ്ങളോടെ ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കി കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കരട് കേന്ദ്ര സർക്കാർ ഒപ്പിട്ടത് കണ്ണന്താനത്തിന് വേണ്ടിയാണ്.
കേരളത്തിലെ 123 വില്ലേജുകളിലെ 13108 ചതുരശ്ര അടി പ്രദേശമാണ് കസ്തൂരി രംഗൻ സമിതി പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയത്. എന്നാൽ 4452 ചതുരശ്ര കിലോമീറ്റർ സ്ഥലം ജനവാസ കേന്ദ്രമായതിനാൽ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം ആദ്യം കേന്ദ്രം അംഗീകരിച്ചില്ല. തുടർന്ന് അൽഫോൻസ് കണ്ണന്താനം വഴി കേരള സർക്കാർ കരുക്കൾ നീക്കി.കണ്ണന്താനവുമായി അടുത്ത് ബന്ധമുള്ള പിണറായി തന്നെയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
പക്ഷേ ഇടുക്കിയിലെയും സമീപ ജില്ലകളിലെയും ബിഷപ്പുമാരായി കണ്ണന്താനം ചർച്ചകൾ നടത്തി. സംസ്ഥാന സർക്കാർ നൽകിയ രേഖകളിൽ വിശ്വാസമർപ്പിക്കാതെ കണ്ണന്താനം പിതാക്കൻമാരുമായി ചർച്ച തുടർന്നു. കേന്ദ്രമന്ത്രിമാർ വരെ പിതാക്കൻമാരുടെ വാക്കുകൾ കേട്ടെന്നാണ് വിവരം. സഭക്കും സഭാ വിശ്വാസികളായ ജനങ്ങൾക്കും ഒരു പോറൽ പോലും ഏൽക്കാത്ത തരത്തിലാണ് കസ്തൂരി രംഗൻ റിപ്പോർട്ട് പുറത്തു വരുന്നത്. ഇതിന്റെ നേട്ടം ഒരു കാരണവശാലും ഇടതുപക്ഷത്തിന്റെ പോക്കറ്റിൽ പോകരുതെന്ന് കണ്ണന്താനം ശ്രദ്ധിച്ചിരുന്നു.
ഹരിത ട്രൈബ്യൂണലിന്റെ വാദങ്ങൾ പോലും കേന്ദ്ര സർക്കാർ ചെവികൊണ്ടില്ല. പരിസ്ഥിതി മന്ത്രിയാണ് ഇപ്പോൾ വിജ്ഞാപനം അംഗീകരിച്ചിരിക്കുന്നത്. ഇനി ഹരിത ട്രൈബ്യൂണൽ കാണും. അവർ അംഗീകരിക്കുമ്പോൾ വിജ്ഞാപനം പുറത്തിറങ്ങും.
യു പി എ സർക്കാർ പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം ചെയ്തിരിക്കുന്നത്. അതായത് മൻമോഹൻ സർക്കാരിനെ എൻ ഡി എ സർക്കാർ കടത്തിവെട്ടിയെന്ന് ചുരുക്കം. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ മേഖലയിൽ പിടിമുറുക്കാൻ ബിജെപി ഏറെ നാളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചൂവടുവയ്പ്പ്.
പത്തനംതിട്ട, വയനാട് ജില്ലകളിലെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതും ബി ജെ പി നോട്ടമിടുന്നുണ്ട്.
https://www.facebook.com/Malayalivartha
























