പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യും ; മോഹൻലാൽ പ്രാധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടൻ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ കേരളത്തിന് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതാണ് മോഹന്‍ലാല്‍.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനൊപ്പം രാജ്യം മുഴുവന്‍ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപും പറഞ്ഞിരുന്നു. കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ രാജ്യത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ മലയാളികള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട് - മോദി പറഞ്ഞു. 'മന്‍ കീ ബാത്തിലൂടെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























