പ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി കുവൈറ്റ് നഴ്‌സുമാരുടെ കൂട്ടായ്മ; ആറേ മുക്കാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി കുവൈറ്റ് നഴ്‌സുമാരുടെ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്ന കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാല്‍പത്തി അഞ്ച് രൂപയാണ് ഇവർ സംഭാവന ചെയ്തത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ സബാ ഏരിയയിലെ സൈക്യാസ്ട്രി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കൂട്ടായ്മയായ 'ടെസ്‌ക' യാണ് സഹായവുമായി മുന്നോട്ടു വന്നത്. ഇത്തരത്തിൽ മുന്‍പും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്‌ക നേതൃത്വം നല്‍കിയിട്ടുണ്ട്. ഡാഡ്‌സണ്‍, ജോണ്‍, ഉല്ലാസ്, മോഹനന്‍ എന്നിവര്‍ ദുരിതാശ്വാസ നിധി ശേഖരണത്തിന് നല്‍കി.
https://www.facebook.com/Malayalivartha
























