Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സഹോദരനെപ്പോലെ കരുതിയ ആളില്‍ നിന്നും മോശം പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചില്ല... എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തിരികെ പോരാന്‍ തുടങ്ങുമ്പോഴും അയാള്‍ മുറിയ്ക്കകത്ത് കയറി വാതില്‍ പൂട്ടി... കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു... കാര്യം നടക്കില്ലെന്ന് മനസിലായതോടെ കളം മാറ്റിപ്പിടിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാൽ

06 SEPTEMBER 2018 08:21 AM IST
മലയാളി വാര്‍ത്ത

ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച്‌ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ചതിലാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്ത് നിന്നും ജീവന്‍ലാലിനെ നീക്കി. എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചെ ആരോപണത്തില്‍ കുടുങ്ങിയ ജീവന്‍ലാല്‍ ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി താമസിപ്പിച്ചെന്നും ഇതിനിടയില്‍ പോരാന്‍ നേരമായിരുന്നു അപമര്യാദയായി പെരുമാറിയതെന്നും എംഎല്‍എ ഹോസ്റ്റല്‍ പീഡനക്കേസില്‍ ഇര.

ഒമ്പതാം തീയതി തിരുവനന്തപുരത്ത് എത്തിയ തങ്ങള്‍ 11 ന് രാവിലെയാണ് തിരികെ പോരാന്‍ തുടങ്ങിയതെന്നും യുവതി പറഞ്ഞു. ഡിവൈഎഫ്‌ഐ യില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതിക്കും ജീവന്‍ലാലില്‍ നിന്നും ഈ രീതിയില്‍ മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നെന്നും ആ കുട്ടിയില്‍ നിന്നാണ് ലോക്കല്‍ കമ്മറ്റിയിലേക്കും ഏരിയാകമ്മറ്റിയിലേക്കും വിഷയം എത്തിയത്.

ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ സഹോദരനെപ്പോലെ കരുതിയ ആളില്‍ നിന്നും മോശം പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും 11 ന് രാവിലെ തിരികെ പോരാന്‍ ഒരുങ്ങി ബാഗ് എടുക്കുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി. കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ചെറുത്തു നിന്നതോടെ അയാള്‍ പിന്മാറി. കാര്യം നടക്കാതെ വന്നതോടെ അയാള്‍ മാപ്പുപറഞ്ഞു. കരയുകയും ചെയ്തു. മടക്കയാത്രയില്‍ ആര്‍ക്കും സംശയം തോന്നരുതെന്ന രീതിയില്‍ ശ്രദ്ധിച്ചാണ് പെരുമാറിയത്. അതേസമയം മോശം പെരുമാറ്റത്തില്‍ താന്‍ തകര്‍ന്നുപോയി. കുറേ കരഞ്ഞു. വീട്ടിലെത്തി എല്ലാക്കാര്യങ്ങളും പറഞ്ഞു. സിപിഎം കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ ഒന്നും നടന്നിട്ടില്ല. ലോക്കല്‍ കമ്മറ്റിയില്‍ രേഖാമൂലം പരാതിയും നല്‍കിയിരുന്നു. ഏരിയാകമ്മറ്റി കൂടി ജീവന്‍ലാലിനെ പുറത്താക്കിയെന്നാണ് പറഞ്ഞതെങ്കിലും പിന്നീടും പാര്‍ട്ടി പരിപാടികളില്‍ അയാളെ കാണാന്‍ തുടങ്ങിയതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയ്ക്ക് പരാതി കൊടുക്കുകയായിരുന്നു. പാര്‍ട്ടി കുടുംബമായിട്ടും ആരും ഒന്നും ചെയ്യാതെ വരികയും അപവാദ പ്രചരണം ആരംഭിക്കുകയും ചെയ്തതോടെയാണ് നിയമപരമായി നീങ്ങിയത്. ഒരു വര്‍ഷത്തേക്ക ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞെങ്കിലൂം നിയമപരമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതി പറയുന്നു.

സെപ്തംബര്‍ മൂന്നിനായിരുന്നു യുവതി പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ പ്രവേശനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കെ എംഎല്‍എ യുടെ പിഎ യുടെ മകള്‍ പഠിക്കുന്ന തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിനെക്കുറിച്ച് പറഞ്ഞായിരുന്നു ജീവന്‍ലാല്‍ യുവതിയെ കൊണ്ടുപോയത്. അയാള്‍ക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ജൂലായ് ഒമ്പതിന് രാത്രി രണ്ടുപേരും തിരുവനന്തപുരത്ത് എത്തിയത്.

അന്ന് എം.എല്‍.എ. ഹോസ്റ്റലില്‍ താമസിച്ചു. ജീവന്‍ലാല്‍ തന്നെ വീട്ടിലെത്തി മാപ്പു പറഞ്ഞെങ്കിലും മുമ്പോട്ട് പോകാനാണ് തീരുമാനം. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends