Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍.ഡി.എ സര്‍ക്കാറും പരാജയപ്പെട്ടെന്ന് രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു 

06 SEPTEMBER 2018 08:56 AM IST
മലയാളി വാര്‍ത്ത

രൂപ ഉടന്‍ സെഞ്ച്വറി അടിക്കും, ഡോളറിന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം കേന്ദ്രത്തെ പരിഹസിച്ച് നായിഡു. എണ്ണവില വര്‍ധനവിനെയും കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയും പരിഹസിച്ച് മുന്‍ എന്‍.ഡി.എ നേതാവ് കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
രൂപയുടെ മൂല്യം ദിവസം തോറും കൂപ്പുകുത്തുകയാണ്. ഇക്കണക്കിന് പോയാല്‍ വൈകാതെ തന്നെ രൂപയുടെ മൂല്യം സെഞ്ച്വറി അടിക്കും. പെട്രോള്‍ വിലയും ദിനം പ്രതി കുതിച്ചുയരുകയാണ്. വൈകാതെ ഇതും നൂറിലെത്തും. അങ്ങനെയാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു ഡോളര്‍ നല്‍കി ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം നായിഡു പരിഹസിച്ചു.
സമ്പദ് വ്യവസ്ഥ തകര്‍ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വന്‍ തിരിച്ചടിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മരവിച്ചുവെന്ന് മാത്രമല്ല, വരും ദിവസങ്ങളില്‍ ഇത് വീണ്ടും കൂപ്പു കുത്തിയേക്കും. എന്‍.ഡി.എ സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് നിലവിലെ ദുസ്ഥിതിക്കു കാരണം. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിലും പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിലും മോദി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശിപാര്‍ശകളെല്ലാം മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വളര്‍ച്ച ഇന്ത്യയുടെ കരുത്തു കൊണ്ടാണ്. അല്ലാതെ എന്‍. ഡി.എ സര്‍ക്കാറിന്റെ മഹത്വം കൊണ്ടല്ല. നോട്ടു നിരോധനം വലിയ പരാജയമായിരുന്നുവെന്നും അതിന്റെ കെടുതികള്‍ രാജ്യത്തെ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും നായിഡു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ നോട്ടു നിരോധനത്തെ പുകഴ്ത്തി രംഗത്തെത്തിയ നേതാവാണ് ചന്ദ്രബാബു നായിഡു. നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു നായിഡു.
ചെലവു രഹിത ഡിജിറ്റല്‍ പണമിടപാടുകളാണ് തന്റെ സമിതി ശിപാര്‍ശ ചെയ്തത്. അങ്ങനെയെങ്കില്‍ ആളുകള്‍ സ്വാഭാവികമായി അതിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നു. സമ്പദ് വ്യവസ്ഥക്കും അത് മുതല്‍കൂട്ടാകുമായിരുന്നു. എന്നാല്‍ ചെലവേറിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ജനം ഇതിനെ തള്ളിക്കളഞ്ഞു. തട്ടിപ്പുകാര്‍ പെരുകിയതോടെ ബാങ്കിങ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് വിജയ് മല്യ, നീരവ് മോദി വിഷയങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് നായിഡു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (4 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (5 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (8 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (9 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (9 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (9 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (11 hours ago)

Malayali Vartha Recommends