ഏറ്റവും വിവേകിയായ വ്യക്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; ദി ന്യൂയോര്‍ക് ടൈംസ് പത്രത്തിന്റെ ഇന്റര്‍നാഷണലാണ് അദ്ദേഹത്തെ ഇത്തരത്തില്‍ പ്രശംസിച്ചത്

മധ്യപൂര്‍വദേശത്തെ ഏറ്റവും വിവേകിയായ വ്യക്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദി ന്യൂയോര്‍ക് ടൈംസ് പത്രത്തിന്റെ ഇന്റര്‍നാഷനല്‍ എഡിഷനില്‍ തോമസ് എല്‍.ഫ്രീഡ് മാന്‍ എഴുതിയ കോളത്തിലാണ് യുഎഇയുടെ പ്രിയ നേതാവിനെ പ്രശംസിച്ചത്.
ഗള്‍ഫിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് ഷെയഖ് മുഹമ്മദ് അടുത്തിടെ നടത്തിയ മികച്ച ട്വീറ്റുകള്‍ അവലംബിച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും പ്രകീര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























