സ്‌കൂള്‍ കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലോഡ്ജുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോയിലും പീഡനത്തിന് ഇരയാക്കുന്ന നെയ്യാറ്റിന്‍കര വിരുതൻ വീണ്ടും പോലീസ് പിടിയിൽ

നെല്ലിമൂട് സ്വദേശി ബിജുവിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്. ബിജു സ്‌കൂള്‍ കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലോഡ്ജുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോയിലും പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറായ ബിജു ആറ് മാസങ്ങള്‍ക്ക് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് വീണ്ടും മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. ചൈല്‍ഡ് ലൈനില്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്.
https://www.facebook.com/Malayalivartha
























