Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തിരുനാള്‍ പ്രഭയില്‍ വേളാങ്കണ്ണി; വേളാങ്കണ്ണി എന്ന അത്ഭുതങ്ങളുടെ നാട്; കിഴക്കിന്റെ ലൂര്‍ദെന്ന് അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയിലേക്ക് തിരുനാളിനായി ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍

07 SEPTEMBER 2018 01:48 PM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് വേളാങ്കണ്ണിയില്‍ അനുഭവപ്പെടുന്നത്. വന്‍ ഭക്തജനത്തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. തമിഴ്‌നാടിന്റെ കോറമാണ്ഡല്‍ തീരത്ത് നാഗപട്ടണം ജില്ലയിലാണ് വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് എന്ന് അറിയപ്പെടുന്ന വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയം ഇവിടെയുണ്ട്.
റോമന്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്.
1560ല്‍ വിശുദ്ധ കന്യാമറിയം വേളാങ്കണ്ണയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. വേളാങ്കണ്ണിയുടെ മതപരമായ പ്രാധാന്യം ആരംഭിക്കുന്നത് അന്നുമുതലാണ്. നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷിയായ പ്രദേശമാണ് വേളാങ്കണ്ണിയെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടം അത്ഭുതങ്ങളുടെ നാട് എന്നും അറിയപ്പെടുന്നു. .വേളാങ്കണ്ണി പള്ളിയെ മാര്‍പ്പാപ്പ 1962ല്‍ ബസിലിക്കയായി ഉയര്‍ത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാല്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നവയില്‍ നിന്നു വ്യത്യസ്തവുമാണ്.ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടുവാന്‍ ഇടയായത് 16ആം ശതകത്തില്‍ ഇപ്പോള്‍ പള്ളി നില്‍ക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദര്‍ശനങ്ങളും അത്ഭുത പ്രവര്‍ത്തനങ്ങളും മൂലമാണ് എന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഇവിടെ നടന്നതായി പറയപ്പെടുന്ന ഒരു അത്ഭുതത്തെ കുറിച്ച് പറയുന്നത് പതിനേഴാം നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ഒരു പോര്‍ച്ചുഗീസ് കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു. തങ്ങള്‍ സുരക്ഷിതമായ കരയില്‍ എത്തിയാല്‍ എത്തുന്ന സ്ഥലത്ത് കന്യാമറിയത്തിന് ഒരു പള്ളി നിര്‍മ്മിക്കാമെന്ന് കപ്പിലില്‍ ഉണ്ടായിരുന്നവര്‍ നേര്‍ന്നു. തുടര്‍ന്ന് കൊടുങ്കാറ്റ് ശമിക്കുകയും കപ്പല്‍ വേളാങ്കണ്ണി തീരത്ത് അടുക്കുകയും ചെയ്തു. കന്യാമറിയത്തിന്റെ ജന്മനാളായ സെപ്റ്റംബര്‍ എട്ടിനാണ് പോര്‍ച്ചുഗീസ് കപ്പല്‍ സുരക്ഷിതമായി തീരത്തെത്തിയത്. തങ്ങളുടെ നേര്‍ച്ച് പൂര്‍ത്തിയാക്കുന്നതിനായി നാവികര്‍ അവിടെ ഉണ്ടായിരുന്ന പള്ളി പുതുക്കിപ്പണിതെന്നുമാണ് വിശ്വാസം. ഈ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് 500 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും ഈ അത്ഭുതത്തിന്റെ ഓര്‍മ്മ പുതുക്കാനായി എല്ലാവര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ വേളാങ്കണ്ണി സന്ദര്‍ശിക്കുന്നു. വേളാങ്കണ്ണി മാതാവിന്റെ ആരാധനാലയം രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേളാങ്കണ്ണിയും പരിസരങ്ങളും വേളാങ്കണ്ണി ബസലിക്ക, ദ മ്യൂസിയം ഓഫ് ഓഫറിംഗ്‌സ്, െ്രെഷന്‍ ഡിപ്പോ, വേളാങ്കണ്ണി ബീച്ച് എന്നിവ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. ദ ഫൗണ്ടന്‍ ഓഫ് റെവെലേഷന്‍, വിശുദ്ധ പാത, ലേഡീസ് ടാങ്ക് ചര്‍ച്ച് എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്. 2004 ഡിസംബര്‍ 26ന് ആഞ്ഞടിച്ച് സുനിമി വേളാങ്കണ്ണിയെ തകര്‍ത്തെറിഞ്ഞു. രാക്ഷസത്തിരമാലകള്‍ നിരവധി ജീവനുകള്‍ കവര്‍ന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തെക്കന്‍ തീരം കണ്ട ഏറ്റവും വലിയ ദുരന്തമായി ഇത് മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends