Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദിച്ച് സുപ്രീംകോടതി എഴുതിയത് ചരിത്രവിധി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ജഡ്ജി വിധിന്യായം എഴുതിയത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്

07 SEPTEMBER 2018 01:16 PM IST
മലയാളി വാര്‍ത്ത

ചരിത്രവിധി എഴുതാന്‍ കോടതി കൂട്ടുപിടിച്ചത് മഹാരഥന്‍മാരുടെ വാക്കുകള്‍. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു എന്നുചോദിച്ചത് ഷേക്‌സ്പിയറുടെ കഥാപാത്രമാണ്. 'ഞാന്‍ എന്താണോ അതാണ് ഞാന്‍, എന്നെ ഞാനായിത്തന്നെ കാണണം' എന്ന് ജര്‍മന്‍ ചിന്തകന്‍ ഗൊയ്‌ഥെയും പറഞ്ഞു. ഒരാളുടെ വ്യക്തിത്വത്തിന് എത്രമാത്രം പ്രാധാന്യംകല്പിക്കണമെന്ന് വ്യക്തമാക്കാന്‍ പ്രശസ്തരുടെ വരികള്‍ ഉദ്ധരിച്ചാണ് സ്വവര്‍ഗരതിക്കേസില്‍ സുപ്രീംകോടതി വിധിയെഴുതിയത്. സ്വന്തം വ്യക്തിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കുമാവില്ലെന്ന് ആര്‍തര്‍ ഷോപിനറുടെ വരികളിലൂടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്. ലൈംഗികതാത്പര്യത്തിന്റെപേരില്‍ ആരോടും വിവേചനം കാണിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിധി. പ്രകൃതിനല്‍കുന്നതെല്ലാം പ്രകൃതിദത്തമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പിയറുടെ വരികളില്‍നിന്ന് വ്യക്തിത്വത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടതെന്ന് വ്യക്തം. വ്യക്തിത്വം തിരിച്ചറിയാനായി സൗകര്യപൂര്‍വം ഉപയോഗിക്കുന്ന ഒന്നുമാത്രമാണ് പേര്. വ്യക്തിത്വമില്ലെങ്കില്‍ പേരില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ ഒരാളുടെ ജീവിതത്തില്‍ വ്യക്തിത്വത്തിനാണ് സുപ്രധാനസ്ഥാനമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള സ്‌നേഹത്തെ പേരു പറയാനാകാത്ത പ്രണയമെന്നാണ് ആല്‍ഫ്രഡ് ഡഗ്ലസ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്റെ വിധിന്യായം തുടങ്ങുന്നത്. ഹോമോ സെക്ഷ്വല്‍, ലെസ്ബിയന്‍ എന്നീ വാക്കുകളുടെ ചരിത്രവും ജസ്റ്റിസ് നരിമാന്‍ വിശദീകരിച്ചു. മനുഷ്യന്‍ എന്നര്‍ഥമുള്ള ഹോമോയില്‍ നിന്നല്ല ഹോമോസെക്ഷ്വല്‍ എന്ന വാക്കുണ്ടായത്. മറിച്ച്, സമാനം എന്നര്‍ഥമുള്ള ഹോമോയില്‍ നിന്നാണ്. ലെസ്ബിയന്‍ എന്ന വാക്ക് ഗ്രീക്ക് ദ്വീപായ ലെസ്‌ബോയില്‍നിന്നാണ് ഉരുത്തിരിഞ്ഞത്. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുണ്ടായത് ഈ ദ്വീപില്‍ നിന്നാണെന്ന് പറയപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. .ഇതോടെ, 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും. വ്യത്യസ്ത വ്യക്തിത്വം മനസ്സിലാക്കാന്‍ സമൂഹം പക്വതയാര്‍ജ്ജിച്ചുവെന്ന് ഇക്കാര്യത്തില്‍ വിധി പറഞ്ഞ് കോടതി വ്യക്തമാക്കി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാന്‍ സമയമായി. ഒരാളുടെ സ്വത്വം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി നടത്തിയ ചരിത്രവിധിയില്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends