Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

ഗുരുതരമായ ആരോപണവിധേയവരായവർക്ക് രക്ഷാകവചമൊരുക്കുകയും നിർദോഷികളും നിഷ്കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളി ; ആഞ്ഞടിച്ച് സുധീരൻ

07 SEPTEMBER 2018 03:04 PM IST
മലയാളി വാര്‍ത്ത

അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ഗണേഷ് കുമാറിൻ്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീർപ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സി.പി.എം നേതൃത്വം അനുവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്‌ പോസ്റ്റിലൂടെയായിരുന്നു സുധീരന്റെ പ്രതികരണം.

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

സി.പി.എം നേതാവ് കൂടിയായ എം.എൽ.എ പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിർവീര്യമാക്കിയിരിക്കുകയാണ്. കെ.ബി. ഗണേഷ് കുമാറിൻ്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീർപ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സി.പി.എം നേതൃത്വം അനുവർത്തിക്കുന്നത്.

സ്ത്രീസമൂഹത്തിൻറെ സുരക്ഷ ഉറപ്പുവരുത്തേണ്ട സംസ്ഥാന വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്.

ഗുരുതരമായ ആരോപണവിധേയവരായവർക്ക് രക്ഷാകവചമൊരുക്കുകയും നിർദോഷികളും നിഷ്കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

ജലന്തർ ബിഷപ്പിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതും കേവലം പ്രഹസനമാക്കി മാറ്റിയത് ഈ ശൈലിയുടെ ഭാഗമാണ്.

സർവ്വനിയമങ്ങളെയും കാറ്റിൽ പറത്തി പി വി അൻവർ എം.എൽ.എ സ്വൈരവിഹാരം നടത്തുന്നത് സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുന്നിൽ നിയമം നിർജ്ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടിയെയും ജോയ്സ് ജോർജ്ജിനെയും സംരക്ഷിക്കുന്നതിന് വഴിവിട്ട നടപടികളുമായി മുന്നോട്ടുപോയ സർക്കാരിൻ്റെ സമീപനവും ഈ നയത്തിൻ്റെ ഭാഗമാണ്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഇടതുമുന്നണി വാഗ്ദാനത്തിൻറെ പൊള്ളത്തരം ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങൾക്ക് പൂർണമായും ബോധ്യപ്പെട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 minute ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (5 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (36 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (50 minutes ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (1 hour ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (1 hour ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (2 hours ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (3 hours ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (3 hours ago)

Malayali Vartha Recommends