Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!

22 APRIL 2026 01:18 PM IST
മലയാളി വാര്‍ത്ത


വെടിപ്പുരകളിലെ തൊഴിലാളികൾക്ക് സുരക്ഷാ കാര്യങ്ങളിൽ വലിയ അവബോധമുണ്ടാകില്ല എന്നതിനാൽ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അവിടെ അനിവാര്യമാണ്. മുൻപ് താൻ ഫയർ ഫോഴ്സ് മേധാവിയായിരുന്ന സമയത്ത് കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരം ചാലയിലും ഫയർ എഞ്ചിനുകൾ സ്ഥിരമായി വിന്യസിച്ചതിലൂടെ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിച്ചത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

പുറ്റിങ്ങൽ ദുരന്തം ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലത്താണ് സംഭവിച്ചതെങ്കിൽ, മുണ്ടത്തിക്കോട്ട് വെടിപ്പുരയിൽ നടന്ന അപകടം നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാകാം സംഭവിച്ചതെന്നും സ്ഫോടകവസ്തു നിയമം അനുശാസിക്കുന്ന നിബന്ധനകൾ അധികൃതർ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.

 

മനുഷ്യജീവന്റെ വില കണക്കിലെടുത്ത് കരിമരുന്ന് വെടിക്കെട്ടിന് പകരം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിനോദോപാധികൾ ആവിഷ്കരിക്കാൻ നമ്മൾ തയ്യാറാകണമെന്ന വിപ്ലവകരമായ നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്നത്തെ കാലത്ത് ഇത്തരം ശാശ്വത പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമായിരിക്കുന്നു. കരിമരുന്നും ചൂടും തമ്മിലുള്ള അപകടകരമായ ബന്ധം എപ്പോഴും ഭീഷണിയായി തുടരുമെന്നും അതിനാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷിതമായ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, മുണ്ടത്തിക്കോട്ട് അഞ്ച് വെടിപ്പുരകൾ തകർന്ന സ്ഫോടനത്തിൽ മരണസംഖ്യ 12 ആയി ഉയർന്നതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. നാൽപ്പതോളം പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ, തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും ജനങ്ങളുടെ സുരക്ഷിതമായ ആഘോഷം ഉറപ്പുവരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നടിയുന്ന കുടുംബങ്ങളെക്കുറിച്ചും കരിമരുന്നിന്റെ മറവിൽ പൊലിയുന്ന ജീവനുകളെക്കുറിച്ചും ഗൗരവകരമായ പുനർചിന്തനം നടത്താൻ ഈ അപകടം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. മുണ്ടത്തിക്കോട്ട് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും സ്ഫോടനത്തിന്റെ ഭീകരതയും കരിമരുന്ന് കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ എത്രത്തോളം മാരകമാകുമെന്ന് വ്യക്തമാക്കുന്നതാണ്. വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കാനും ഡിജിറ്റൽ വെടിക്കെട്ട് പോലെയുള്ള സുരക്ഷിത മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ചകൾ സജീവമാക്കാനും ഈ ദുരന്തം കാരണമാകുമെന്ന് കരുതപ്പെടുന്നു.

 

 

 

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കേരളത്തില്‍ ആവര്‍ത്തിച്ചിരുന്നതാണ് വെടിക്കെട്ട് അപകടങ്ങള്‍. പുറ്റിങ്ങലിലും, തലശ്ശേരിയിലും, നെന്‍മാറിയിലുമൊക്കെയായി, കമ്പപ്പൂരക്ക് തീപിടിച്ചും, വെടിക്കെട്ട് സ്ഥാനം തെറ്റിയൂമൊക്കെ എത്രയോ ആളുകള്‍ മരിച്ചു കഴിഞ്ഞു. എന്നിട്ടും വെടിക്കെട്ടപകടത്തിന്റെ ബദല്‍ സാധ്യതയെക്കുറിച്ച് കേരളം മാറി ചിന്തിക്കുന്നില്ല.

 

വെടിക്കെട്ട് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍/ലേസര്‍ വെടിക്കെട്ട്, ഡ്രോണ്‍ ഡിസ്പ്ലേകള്‍ തുടങ്ങിയ ആധുനിക ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞിരുന്നു. പുറ്റിങ്ങല്‍ ദൂരന്തത്തിന്റെ സമയത്ത് ഇതുപോലെ ഒരു ചര്‍ച്ച വന്നെങ്കിലും അത് എവിടെയും എത്തിയില്ല. ഇവ സുരക്ഷിതമാണെന്നു മാത്രമല്ല, മലിനീകരണമില്ലാത്തതും റീസൈക്കിള്‍ ചെയ്ത ഉപയോഗിക്കാ സാധിക്കുന്നതുമാണ്.

 

 

ഇനിയാവാം ലേസര്‍ വെടിക്കെട്ട്

സാധാരണ വെടിക്കെട്ടിന് സമാനമായ ദൃശ്യാനുഭവം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ആകാശത്ത് സൃഷ്ടിക്കുന്നതാണ് ലേസര്‍ വെടിക്കെട്ട്. വെടിമരുന്നിന്റെ ഉപയോഗമില്ലാത്തതിനാല്‍ സ്ഫോടനങ്ങള്‍ക്കോ തീപിടുത്തങ്ങള്‍ക്കോ സാധ്യതയില്ല. കൂടാതെ വലിയ വെടിക്കെട്ടുകളെ അപേക്ഷിച്ച് ഇതിന്റെ ചിലവ് പകുതി മാത്രമാണ്. ദുബായിലെ ബുര്‍ജ് ഖലീഫ പോലുള്ള ഇടങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് ഇത്തരം ലേസര്‍ വെടിക്കെട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായും ഇപ്പോള്‍ അരേങ്ങേറുന്നത് ലേസര്‍ വെടിക്കെട്ടാണ്. പണ്ട് ഇവിടെയും കരിമരുന്ന് പ്രയോഗമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (10 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (59 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends