അടങ്ങ് ശശീ... അടങ്ങ്, പ്രകോപനപരമായ പ്രസ്താവനകളും പ്രതികരണങ്ങളും അരുത്, അന്വേഷണ റിപ്പോര്‍ട്ട് വേഗം നല്‍കാന്‍ മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിക്കും നിര്‍ദ്ദേശം, താമസിക്കാതെ മൊഴിയെടുക്കുമെന്ന് പി.കെ ശ്രീമതി

ലൈംഗിക ആരോപണത്തില്‍ വിവാദത്തിലായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് സി.പി.എമ്മിന്റെ ശക്തമാ താക്കീത്. പ്രകോപനപരമായ പ്രസ്താവനകളും പ്രതികരണങ്ങളും അവസാനിപ്പിക്കണമെന്നും സംസ്ഥാന നേതൃത്വം എം.എല്‍.എയ്ക്ക് നിര്‍ദ്ദേശം നല്‍കി. അതിരുകവിഞ്ഞ പ്രതികരണങ്ങളും മാധ്യമങ്ങളോട് പരുഷമായി പെരുമാറിയതും വിവാദമായ പശ്ചാത്തലത്തിലാണ് താക്കീത്. ശശിക്കെതിരയായ പരാതിയില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സമിതി അംഗങ്ങളായ പി.കെ ശ്രീമതിയോടും എ.കെ ബാലനോടും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. താമസിക്കാതെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം അവസാനം സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. അതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്. പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവ് എന്ന നിലയിലാണ് എ.കെ ബാലനെ കമ്മിഷന്‍ അംഗമാക്കിയത്. പരാതിക്കാതി വനിതയായതിനാലാണ് പി.കെ ശ്രീമതിയെ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് വിടുന്നത് വിവരദോഷികളാണെന്ന് പി.കെ ശശി രാവിലെ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























