തുണിയലക്കാൻ പുഴയിലെത്തിയ വൃദ്ധ മരിച്ച നിലയിൽ; അലക്കുന്നതിനിടെ കാല്‍വഴുതിയതാകാമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: തുണിയലക്കുന്നതിനിടെ കോഴിക്കോട് സ്വദേശിയായ വൃദ്ധ പുഴയിൽ വീണു മുങ്ങി മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പൂനൂര്‍ പാലത്തിന് കിഴക്കുള്ള 'ചിറ്റം വീട്' ദേവീക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെ വീടിനടുത്തുള്ള പുഴയില്‍ അലക്കാനായി പോയതായിരുന്നു സത്യവതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കരക്കെടുത്തത്. തുണിയലക്കുന്നതിടെ കാല്‍വഴുതി പുഴയില്‍ വീണാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























