കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബവഴക്കിനിടെ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഈരാറ്റുപേട്ടയില്‍ 70കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പില്‍ സ്വദേശിയായ അബ്ദുല്‍സലാമിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീനയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























