സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 130 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപയായി. ഒരു ഗ്രാമിന് 14,020 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയതൃതീയ ദിവസമായ ഏപ്രില്‍ 19നായിരുന്നു ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,240 രൂപയായിരുന്നു. ഇന്ന് വെള്ളി വിലയിലും കുറവുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വില.
ഇറാനും യുഎസും തമ്മിലെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും യുഎസ് ഡോളര്‍ ഇന്‍ഡക്‌സും താഴ്ന്നിരുന്നു. തുടര്‍ന്നാണ് സ്വണവിലയും കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 1,09,240 രൂപയാണ്. ഏപ്രില്‍ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























