ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല... തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി..

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ വിശദീകരണമുള്ളത്.
കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്.
സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്ന് കോടതി നിർദ്ദേശിച്ചു. സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ചു.
"
https://www.facebook.com/Malayalivartha

























