Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഷപ്പിന് ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ കെണിയില്‍പ്പെടുത്തും; ഒരു കന്യാസ്ത്രീയുടെ പ്രാര്‍ഥനാമുറിയില്‍നിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടിയിട്ടുണ്ട്; ആത്മീയകാര്യങ്ങള്‍ക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തും പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്ത് ആരും ഒന്നും മിണ്ടിയില്ല; കന്യാസ്ത്രി വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

12 SEPTEMBER 2018 07:08 AM IST
മലയാളി വാര്‍ത്ത

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ മാത്രമല്ല മറ്റുചില കന്യാസ്ത്രീകളെയും കഴുകന്‍കണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. രണ്ടാംതവണയാണ് വത്തിക്കാന്‍ പ്രതിനിധി അപ്പൊസ്തലിക് നുണ്‍ഷ്യൊ ജിയാംബാറ്റിസ്റ്റ ഡിക്വാത്രോയ്ക്ക് കന്യാസ്ത്രീ പരാതി അയയ്ക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എത്രയുംവേഗം നീതി ലഭിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

അനുസരണക്കേടുകാട്ടിയെന്ന് പറഞ്ഞ് ജലന്ധര്‍ രൂപതയിലെ ഫാ. ബേസിലിനെ ബിഷപ്പ് ഫ്രാങ്കോ പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ ഉത്തരവ് സിറോ മലബാര്‍ സഭയുടെ ഒരു രൂപതാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, ഈ വിഷയം വന്നപ്പോള്‍ അത് ലത്തീന്‍ റീത്തിന്റെ പ്രശ്‌നം മാത്രമാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലം തരാമെന്ന വാഗ്ദാനവുമായി ഫാ. ജയിംസ് ഏര്‍ത്തയില്‍ എത്തിയത് പുറത്തായപ്പോള്‍ സന്ന്യാസ സഭയായ സി.എം.ഐ. വൈദികര്‍ ബിഷപ്പ് ഫ്രാങ്കോയോട് മാപ്പുപറഞ്ഞു. എന്നാല്‍, വിഷയം ഉന്നയിച്ച കന്യാസ്ത്രീകളുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു ഉത്കണ്ഠയും തോന്നിയില്ല. ചെറുപ്പംമുതല്‍ സഭയെ അമ്മയായാണ് കരുതുന്നത്. എന്നാല്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാകുന്നത് സഭ സ്ത്രീകളോടും സാധാരണക്കാരോടും ചിറ്റമ്മയെപ്പോലെ പെരുമാറുന്നുവെന്നാണ്.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാല്‍ കെണിയില്‍പ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലില്‍ ഒരു കന്യാസ്ത്രീയുടെ പ്രാര്‍ഥനാമുറിയില്‍നിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയര്‍ കന്യാസ്ത്രീകള്‍ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങള്‍ക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്ത് ആരും ഒന്നും മിണ്ടിയില്ല. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നേരത്തേ, അന്വേഷണ ഉദ്യോഗസ്ഥരോട് ഈ വിവരം പറയാതിരുന്നത് ഈ സിസ്റ്ററുടെ ഭാവിയോര്‍ത്താണ്.

ബിഷപ്പിനെതിരേ പരാതിപ്പെട്ടതുമുതല്‍ സഭയ്ക്കുള്ളില്‍ അവഗണന നേരിടുകയാണ്. സഭയുടെ ചില ഇരട്ടത്താപ്പുകളും കത്തില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. തന്നോട് കരുണ കാണിക്കണമെന്ന് അവര്‍ നുണ്‍ഷ്യൊയോട് ആവശ്യപ്പെടുന്നു. ഇനിയും വൈകിയാല്‍ അന്വേഷണം വഴിതെറ്റിക്കാന്‍ രൂപതയുടെ സമ്പത്തുമുഴുവന്‍ ഫ്രാങ്കോയും കൂട്ടാളികളും ഉപയോഗിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (22 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (35 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (44 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (59 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends