സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ആയിരം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 1,13,080 രൂപയാണ്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 14,260 രൂപയായിരുന്നു വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ദ്ധിച്ചിരിക്കുന്നത്.
അതേസമയം സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഏപ്രില്‍ പത്തൊന്‍പതിന് ഞായറാഴ്ചയാണ് അക്ഷയ തൃതീയ. . അതേസമയം അക്ഷയ തൃതീയ വേളയിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. വില വർധനവിലും സ്വർണത്തിന് റെക്കോർഡ് ഡിമാൻഡ്, അക്ഷയ തൃതീയയ്‌ക്ക് പ്രീ-ബുക്ക് ചെയ്‌തതാകട്ടെ ലക്ഷങ്ങളും.
"
https://www.facebook.com/Malayalivartha


























