ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി പഞ്ചാബ് കിങ്സ്....

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ക്വിന്റൺ ഡി കോക്കിന്റെ (60 പന്തിൽ 112*) സെഞ്ചുറിയുടെ ബലത്തിൽ മുംബൈ ഉയർത്തിയ 196 റൺ വിജയലക്ഷ്യം 21 പന്ത് ബാക്കിനിൽക്കെ അനായാസം മറികടന്നു.
ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (39 പന്തിൽ 80*) ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ (35 പന്തിൽ 66) എന്നിവരാണ് പഞ്ചാബിന്റെ വിജയശിൽപ്പികൾ.
മത്സരത്തിൽ ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനത്തിന് പുറമേ ഫീൽഡിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ പുറത്താകലിന് വഴിയൊരുക്കിയ ശ്രേയസ് അയ്യരുടെ ക്യാച്ച് ഏറെ വൈറലായി മാറി.
" f
https://www.facebook.com/Malayalivartha


























