സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയപ്പഴേക്കും എന്താണ് സംഭവിച്ചതെന്നറിയില്ല... മിനിറ്റുകൾക്കുള്ളിൽ എല്ലാം കത്തി നശിച്ചു... പെരിന്തൽമണ്ണയിൽ ഫർണിച്ചർ കടക്ക് തീപിടിച്ച് വൻ നാശ നഷ്ടം

രാവിലെ ഒൻപത് മണിയോടെ പെരിന്തൽമണ്ണയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സജീവൻ. ഒമ്പതുമണിയോടെയാണ് കടയിൽ തീ പടർന്നതായി നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി.
ഏലംകുളം റെയിൽവെ ഗേറ്റിന് സമീപത്തെ എസ്കെ സോഫ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന സോഫകൾ, കിടക്കകൾ,ഫൈബർ കസേരകൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പത്തു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























