കൊലപാതക കേസ് പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി കൊലവിളി ; പി.കെ.ബഷീർ എം.എൽ.എയ്ക്കെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്

കൊലപാതക കേസ് പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പി.കെ.ബഷീർ എം.എൽ.എയ്ക്കെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ബഷീർ എം.എൽ.എയ്ക്കെതിരായ ഭീഷണി പ്രസംഗ കേസ് റദ്ദാക്കിയ മുൻ യു.ഡി.എഫ് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ് തുടരണമെന്ന് മജിസ്ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
മലപ്പുറത്ത് 2008ൽ പാഠപുസ്തക വിവാദത്തിൽ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടെ സ്‌കൂൾ അധ്യാപകൻ ജയിംസ് അഗസ്‌റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവു നൽകുന്നവരുടെ കാലു വെട്ടുമെന്നാണ് എം.എൽ.എ പൊതുവേദിയിൽ പ്രസംഗിച്ചത്. സാക്ഷി പറയുന്നവർ ജീവനോടെ തിരിച്ചുപോകില്ലെന്നും പി.കെ ബഷീർ പറഞ്ഞിരുന്നു. 2008 നവംബർ 27ന് മലപ്പുറം എടവണ്ണ പൊലീസാണ് കേസെടുത്തത്. എം.എൽ.എക്കെതിരെ കേസ് പിൻവലിച്ചതു ചോദ്യം ചെയ്യുന്ന ഹരജികൾ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
ഭീഷണി പ്രസംഗം നടത്തിയതിന് പി കെ ബഷീറിന് എതിരെ വി എസ് അച്യുതാനന്ദൻ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. എടവണ്ണ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സ്വമേധയ എടുത്ത കേസിൽ ബഷീറിന് എതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ195A ,506 വകുപ്പുകൾ ചുമത്തി. എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് പിൻവലിച്ചിരുന്നു.
https://www.facebook.com/Malayalivartha























