പി.കെ ശശി എം.എല്‍.എ ലൈംഗിക അതിക്രമ ആരോപണത്തില്‍ പെട്ടതിന് ശേഷം ആദ്യമായി ചേരുന്ന പാലക്കാട്ട് ചെര്‍പ്പുളശേരി ഏര്യാക്കമ്മിറ്റിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല

പി.കെ ശശി എം.എല്‍.എ ലൈംഗിക അതിക്രമ ആരോപണത്തില്‍ പെട്ടതിന് ശേഷം ആദ്യമായി ചേരുന്ന പാലക്കാട്ട് ചെര്‍പ്പുളശേരി ഏര്യാക്കമ്മിറ്റിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല. ഇന്ന് വൈകുന്നേരമാണ് യോഗം. പൊതുപരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് എം.എല്‍.എയ്ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് പി.കെ. ശശി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുരേഷ് ബാബുവാണ് മേല്‍കമ്മിറ്റി തീരുമാനങ്ങള്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ശശിക്കെതിരായ അന്വേഷണനടപടികള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ സമിതി അംഗമായ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
പാലക്കാട് ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റിയോഗത്തില്‍ എം.എല്‍.എയ്‌ക്കെതിരായ പരാതിയില്‍ രൂക്ഷവിമര്‍ശനമുണ്ടായി. കമ്മിറ്റി മൗനംപാലിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരിക്കൊപ്പമാണ് നമ്മള്‍ നില്‍ക്കേണ്ടതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ആരോപണം ഉണ്ടായ ശേഷം ആദ്യമായാണ് ഇന്നലെ പാലക്കാട് ജില്ലാ കമ്മിറ്റി ചേരുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പി.കെ ശശി ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സി പി എം അന്വേഷണം പ്രഖ്യാപിച്ചിട്ടുംഅവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം നില്‍ക്കുന്നില്ലെന്നാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha























