ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്: അടിയന്തരമായി ഡി.പി.ആര്‍. തയ്യാറാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) അടിയന്തരമായി തയ്യാറാക്കാന്‍, ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയ കിറ്റ്‌കോയ്ക്ക് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് വേണ്ടി കിറ്റ്‌കോയുടെ വിദഗ്ദ്ധസംഘം കല്യാട് വില്ലേജിലെ നിര്‍ദിഷ്ട ഭൂമി സന്ദര്‍ശിച്ചതിന് ശേഷം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയത്.
ഷാലിമാറിന്റെ നേതൃത്വത്തിലുള്ള കിറ്റ്‌കോയുടെ അഞ്ചംഗ വിദഗ്ദ്ധ സംഘത്തോടൊപ്പം നാഷണല്‍ ആയുഷ്മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത് കുമാര്‍ കെ.സി, ജില്ലാ സര്‍വേ സൂപ്രണ്ട് ബാലകൃഷ്ണന്‍ കുന്നത്ത്, ഹെഡ് സര്‍വേയര്‍ ഷെരീഫ് എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























