വ്യാജനിര്‍മ്മിത വിദേശമദ്യം സുലഭം ! ; കൊല്ലത്ത് 70 കുപ്പി വ്യാജ മദ്യവുമായി 41 കാരി പിടിയിൽ

കൊല്ലത്ത് നിന്നും 70 കുപ്പി വ്യാജനിര്‍മ്മിത വിദേശമദ്യവുമായി 41 കാരി പോലീസ് പിടിയിലായി. മാവേലിക്കര കറ്റാനം പള്ളിക്കല്‍ സ്വദേശി ശോഭനയാണ് പിടിയിലായത്. ഈ സ്‌ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന ഫ്രോഡ് ബിജു എന്ന പ്രതി ഓടി രക്ഷപ്പെട്ടു
കറ്റാനം, ഞക്കനാല്‍, വയനകം ഭാഗങ്ങളില്‍ വ്യാജ മദ്യ ഏജന്റായ ഫ്രോഡ് ബിജുവിനായി തെരച്ചില്‍ നടക്കുന്നതിനിടെ സ്‌കൂട്ടറില്‍ വരുകയായിരുന്ന ബിജുവിനെയും ഒപ്പം ഉണ്ടായിരുന്ന ശോഭനയേയും പിടികൂടുകയായിരുന്നു. പരിശോധിക്കുന്നതിനിടെയാണ് ബിജു രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കൂട്ടര്‍ പരിശോധിച്ചതില്‍ 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. തുടര്‍ന്ന് ബിജുവിന്റെ വാടകവീട്ടില്‍ നിന്ന് 45 കുപ്പി വ്യാജ വിദേശമദ്യം കൂടി പിടിച്ചെടുക്കുകയായിരുന്നു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയയിലെ പ്രധാന കണ്ണികളാണിവരെന്ന് എക്‌സൈസ് പറഞ്ഞു. വ്യാജ വിദേശമദ്യം നിര്‍മ്മിച്ച് കരുനാഗപ്പള്ളിയില്‍ വിതരണം ചെയ്യുന്നതായി എത്തിയപ്പോഴാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
അതേസമയം എക്സൈസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയും നിരവധി അബ്കാരി, സ്പിരിറ്റ് കേസുകളിലെ പ്രതിയുടെയും നേതൃത്വത്തിലാണ് വ്യാജമദ്യം വില്‍ക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി ശോഭനയെ റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ ബിജുവിനെയും വ്യാജ വിദേശമദ്യ മാഫിയക്ക് നേതൃത്വം നല്‍കുന്ന എക്സൈസില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha

























