Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ബിഷപ്പിനെതിരായ പീഡനക്കേസ്; എഫ്.ഐ.ആറിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; കന്യാസ്ത്രീയെ ബിഷപ്പ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചു; 34 രേഖകള്‍ പിടിച്ചെടുത്തു; പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

13 SEPTEMBER 2018 10:20 PM IST
മലയാളി വാര്‍ത്ത

പൊലീസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്ളത് ...ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആറില്‍ പ്യക്തമാക്കുന്നത്. കന്യാസ്ത്രീക്കെതിരായ ആദ്യ പീഡനം നടന്നത് 2014 മെയ് അഞ്ചിനാണ്. പീഡനവിവരം പുറത്ത് പറയരുതെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ 13 തവണ പീഡനത്തിനിരയാക്കിയെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കേസിന്റെ ഭാഗമായി 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകള്‍ പിടിച്ചെടുത്തുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വൈരുദ്ധ്യം സ്വാഭാവികമാണ്. അതിനാല്‍ ഇതെല്ലാം വിശദമായി പരിശോധിക്കും. ബിഷപ്പ് പരാതിക്കാരിയായ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ പുരോഗതിവിലയിരുത്തി ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്.പി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഒരു മാസത്തിന് ശേഷം അന്വേഷണത്തില്‍ എന്തൊക്കെ നടന്നു, കന്യാസ്ത്രീക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍, ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളതെന്നും എസ്.പി വ്യക്തമാക്ക

19ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത ശേഷമേ കേസിനെ കുറിച്ച് പൂര്‍ണമായ ധാരണ ലഭിക്കകയുള്ളു. അറസ്റ്റിനെ കുറിച്ച് അതിന് ശേഷമേ തീരുമാനിക്കൂ. ജൂണ്‍ 29 മുതല്‍ കന്യാസ്ത്രീയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മഠത്തിന് ചുറ്റും പട്രോളിംഗ് നടത്തുന്നുണ്ട്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാവുന്ന തരത്തിലുള്ള ടെലഫോണിക് റിസീവര്‍ സംവിധാനം മഠത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈക്കം ഡിവൈ.എസ്.പി അന്വേഷണം ഏറ്റെടുത്തത് മുതല്‍ നാല് തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇരയ്ക്ക് ഒരുക്കിയിട്ടുള്ളതെന്നും എസ്.പി പറഞ്ഞു. ടെലഫോണിലൂടെ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയതിനും മഠത്തിലെ ജീവനക്കാരന്‍ വഴി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസ് അല്ലാത്തതിനാല്‍ അന്വേഷണത്തിന് സമയം വേണ്ടിവരുമെന്നും എസ്പി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (33 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (54 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends