ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അഞ്ച് വകുപ്പുകളില്‍; ബിഷപ്പിന്റെ ഇംഗിതം എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു; പിറ്റേ ദിവസവും ഇതേ മുറിയില്‍ തങ്ങിയ ബിഷപ് രാത്രി 11ന് ആദ്യ ദിവസത്തെ പീഡനം അതുപൊലെ ആവര്‍ത്തിച്ചു

ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിന് പരാതിക്കാരിയായ കന്യാസ്ത്രീ ആദ്യം ഇരയായത് 2014 ഏപ്രില്‍ അഞ്ചിന് രാത്രി. അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡനത്തിന് ഇരയാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെ തന്റെ നിയന്ത്രണത്തിലുള്ള കുറവിലങ്ങാട് സന്റെ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗെസ്റ്റ് ഹൗസിലെ 20ാം നമ്പര്‍ മുറിയില്‍ ബിഷപ് തങ്ങുകയായിരുന്നെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി 10.15ഓടെ ഈ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ നടപടികള്‍ക്കും വിധേയമാക്കുകയായിരുന്നു. ബിഷപ്പിന്റെ ഇംഗിതം എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിനുശേഷം, പുറത്തുപറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
പിറ്റേ ദിവസവും ഇതേ മുറിയില്‍ തങ്ങിയ ബിഷപ് രാത്രി 11ന് ആദ്യ ദിവസത്തെ പീഡനം ആവര്‍ത്തിക്കുകയായിരുന്നു. 2016 ഡിസംബര്‍ 31 വരെ 13 തവണയാണ് ഇപ്രകാരം പീഡിപ്പിച്ചത്. 2018 ജൂണ്‍ 28നാണ് കന്യാസ്ത്രീ പീഡനം സംബന്ധിച്ച് കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കുന്നത്. ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























