റിയാസും സുഹൃത്തും പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് കൊണ്ടിരിക്കുമ്പോൾ കാലന്റെ രൂപത്തിൽ പാഞ്ഞെത്തിയ മണ്ണുമാന്തി യന്ത്രം ഇടിച്ചുകയറി ഒരാള്‍ മരിച്ചു; സംഭവം എറണാകുളം കലൂര്‍

എറണാകുളം കലൂര്‍ നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണം വിട്ട മണ്ണുമാന്തി യന്ത്രം ഇടിച്ചുകയറി ഒരാള്‍ മരിച്ചു. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം.
അപകടത്തില്‍ പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാസും സുഹൃത്തും പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച്‌കൊണ്ടിരിക്കുമ്പോള്‍ നിയന്ത്രണം വിട്ട മണ്ണ് മാന്തി യന്ത്രം പമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
https://www.facebook.com/Malayalivartha

























