ഓര്‍ഡിനറി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു... ട്രെയിന്‍ യാത്രയ്ക്കു പുറമേ ബസ് യാത്രയും ദുരിതത്തില്‍, യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല

പ്രളയക്കെടുതിയില്‍ റെയില്‍പാതയിലൂടെ ട്രെയിനുകള്‍ മെല്ലെ മെല്ലെ ഓടി വൈകുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. ട്രെയിനുകള്‍ കാത്തിരുന്ന് യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ബസില്‍ പോകാമെന്ന് വച്ചാലോ അതൊട്ടില്ലതാനും. ട്രാക്കുകളിലെ കേടുപാടുകള്‍ പരിഹരിച്ചുവരുന്നുവെന്നാണ് റെയില്‍വേ പറയുന്നത്. പക്ഷേ, അറ്റകുറ്റപ്പണിക്ക് വേണ്ടത്ര സ്പീഡില്ല. ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്കു മാത്രം നൂറിലേറെ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുകയാണ്. ഇവിടെ 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിന്‍ ഓടിക്കുന്നത്. ഇത് ട്രെയിനുകള്‍ വൈകുന്നതിന് പ്രധാന കാരണമാകുന്നു. മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിലോടുന്ന ട്രെയിനുകളെയാണ് നൂറുകണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടെ സ്ഥിരം യാത്രക്കാര്‍ ആശ്രയിക്കുന്നത്. ഇവ വൈകുന്നതിനാല്‍ കൃത്യമായി ഓഫീസുകളിലെത്താനാവുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റെയില്‍വേ മെല്ലെപ്പോക്ക് തുടങ്ങിയിട്ട്. പ്രളയംകൂടിയായപ്പോള്‍ ഒച്ചിഴയുന്നതുപോലെയായി. ജനശതാബ്ദി ഉള്‍പ്പെടെ എല്ലാ ട്രെയിനുകളും എന്നും വൈകുകയാണ്. അറ്റകുറ്റപ്പണിക്ക് വേഗത കൂട്ടുകമാത്രമാണ് പരിഹാരം.
കെ.എസ്.ആര്‍.ടി.സിയിലാകട്ടെ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിലുള്ള രോഷം ഒരു വിഭാഗം ജീവനക്കാര്‍ തീര്‍ക്കുന്നത് യാത്രക്കാരോടാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബസുകള്‍ വഴിയില്‍ കിടക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഓര്‍ഡിനറി സര്‍വീസുകള്‍ ഉള്ളിടത്ത് അത് നിര്‍ത്തലാക്കുകയും ചെയ്തു. സ്‌കൂള്‍ കുട്ടികളടക്കം വളരെയേറെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ മാത്രമേ കണ്‍സിഷന് പതിക്കുകയുള്ളൂ. ഫാസ്റ്റ് ബസുകളില്‍ അവര്‍ക്ക് നിത്യേന കാശ് കൊടുത്ത് പോകേണ്ട അവസ്ഥയാണ്. ഷെഡ്യൂള്‍ ക്രമീകരണം, വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവ പറഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതാണ് യാത്രക്കാര്‍ക്ക് വിനയായത്.
മിക്ക ഡിപ്പോകളിലും ഓര്‍ഡിനറി സര്‍വീസുകള്‍ 40 ശതമാനം വരെ റദ്ദാക്കി. ചെയിന്‍ സര്‍വീസുകള്‍ കൃത്യമായി ഓടിയിരുന്നപ്പോള്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്നു. എന്നാലിപ്പോള്‍ അവയില്‍ നല്ലൊരു പങ്കും നിറുത്തലാക്കിയതോടെ ദുരിതത്തിലായി യാത്രക്കാര്‍.
"
https://www.facebook.com/Malayalivartha

























