പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു ; മിഷണറീസ് ഒഫ് ജീസസ് സന്യാസിസഭയുടെ നീക്കം വിവാദത്തില്‍

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയ മിഷണറീസ് ഒഫ് ജീസസ് സന്യാസിസഭയുടെ നീക്കം വിവാദത്തില്‍. കന്യാസ്ത്രീകള്‍ക്കെതിരെ സഭ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒപ്പമാണ് ബിഷപ്പിന്റെ കൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും മുഖം തിരിച്ചറിയുന്ന വിധത്തില്‍ ചിത്രം നല്‍കിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെ മാധ്യമങ്ങൾക്ക് നൽകിയത്. വാര്‍ത്താക്കുറിപ്പിന്റെ ഭാഗമായാണ് ചിത്രവും പ്രസിദ്ധീകരിച്ചത്.
പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രമോ പേരോ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സഭയുടെ ഭാഗത്ത് നിന്നും ഇത്തരം നീക്കം ഉണ്ടായത്.
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ കേസുമായി മുന്നോട്ട് വന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സഭയുമായി ബന്ധമില്ലാത്ത നാല് പേരുടെ സഹായം കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. യുക്തിവാദികളുടെ ചിന്തകളും കന്യാസ്ത്രീകളെ സ്വാധീനിച്ചുവെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം ലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കുകയും ബിഷപ്പിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനും പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് മിഷണറീസ് ഒഫ് ജീസസ് നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകളുടെ നീക്കം. പീഡനം നടന്നെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് കുറുവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മഠത്തിലെ രജിസ്‌റ്ററില്‍ കന്യാസ്ത്രീകള്‍ കൃത്രിമത്വം നടത്തിയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























