Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സി.ബി.ഐ നിര്‍ദ്ദേശം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടപ്പാക്കിയില്ല, കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ പൊടിമൂടിയ ചാരത്തില്‍ നിന്നും കനലുകള്‍ വീണ്ടും തെറിക്കുന്നു... അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അഞ്ച് പേരിലേക്കാണെന്ന് പത്മജ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കി

14 SEPTEMBER 2018 04:05 PM IST
മലയാളി വാര്‍ത്ത

കെ.കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും തിളിച്ചുമറിയുന്നു. ഐ ഗ്രൂപ്പിലെ അന്നത്തെ കരുത്തനായ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെ രാജിവയ്പ്പിക്കാന്‍ താന്‍ ഉള്‍പ്പെടെ കേസ് കരുണാകരനെതിരെ വഴിതിരിച്ചുവിട്ടെന്നും പിന്നീട് അദ്ദേഹത്തോട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതോടെ ഉമ്മന്‍ചാണ്ടിയുടെ പങ്കിന് കൂടുതല്‍ വ്യക്തതവന്നു. എന്നാല്‍ കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും ഒരു നേതാക്കള്‍ക്കെതിരെയും പരസ്യപ്രതികരണം നല്‍കിയില്ല. അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍ കളിച്ചതെന്ന് പത്മജ വ്യക്തമാക്കുകയും ചെയ്തു. 

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം കേസ് അന്വേഷിച്ച സിബി മാത്യൂസ്, ഡി.വിജയന്‍. കെ.കെ ജോഷ്വാ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതിന് സമ്മതിച്ചില്ല. അത് ഉമ്മന്‍ചാണ്ടിയുടെ ഉപകാരസ്മരണയായിരുന്നെന്ന് കരുണാകരന് ഒപ്പമുണ്ടായിരുന്ന പല നേതാക്കളുടെയും ആരോപണം ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാജിക്ക് ചാരക്കേസുമായി ഒരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പറഞ്ഞിരുന്നു. എം.എ. കുട്ടപ്പന് രാജ്യസഭാ സീറ്റ് കൊടുക്കാതിരുന്നതിന്റെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് കരുണാകരന് രാജിവെയ്‌ക്കേണ്ടിവന്നതെന്നും ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞിരുന്നു. ഇന്നത്തെ കോടതിവിധിയോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. 

ആന്റണി ഗ്രൂപ്പുകാരനായിരുന്ന എം.എ. കുട്ടപ്പന്റെ രാജ്യസഭാ സീറ്റ് കരുണാകരന്‍ വെട്ടി. തുടര്‍ന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജിവെച്ചു. 1994 ജൂണ് 16 നായിരുന്നു അത്. അതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി കരുണാകരനെതിരെ പറപ്പുടപ്പാട് നടത്തിയത്. കേസില്‍ ഹൈക്കോടതി വിമര്‍ശം നടത്തിയതോടെ ഐ ഗ്രൂപ്പ് കരുണാകരനെതിരെ തിരിഞ്ഞു. കരുണാകരന്റെ ക്യാമ്പില്‍ നിന്ന് തിരുത്തല്‍വാദികളായി മാറിയ ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീവാസ്തവക്കെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരന്‍ മാറുക മാത്രമാണ് പാര്‍ട്ടിയുടെ രക്ഷയ്ക്ക് നല്ലതെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവന ഇറക്കിയിരുന്നു. 

മെഡിക്കല്‍കോളജ് കേന്ദ്രമാക്കിയുള്ള താവളത്തിലിരുന്നാണ് മാധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് പിന്നീട് പറഞ്ഞിരുന്നു. എം.ഐ ഷാനവാസും എം.എം ഹസനും കാര്‍ത്തികേയനും അടക്കമുള്ളവര്‍ ഇവിടുത്തെ സന്ദര്‍ശകരായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമ്പിനാരായണനെതിരെ ചാരക്കേസ് എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണെന്ന് അവര്‍ തന്നെ നിക്കക്കള്ളിയില്ലാതെ പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പത്മജ വേണുഗോപാലും കേസെടുക്കാനുള്ള നിഗമനത്തില്‍ പൊലീസ് എത്തിയെന്ന കാര്യം പുറത്താകാതെ ഗൂഢാലോചന ഉണ്ടെന്ന് പറയാനാകില്ലെന്ന് പറയാനാകില്ലെന്ന് കെ.മുരളീധരനും പറഞ്ഞതും ശ്രദ്ധേയമാണ്. രണ്ട് പേരുടെയും പ്രസ്താവനകള്‍ കേസിന് പിന്നില്‍ ചരട് വലിച്ചവരിലേക്കാണ് നീങ്ങുന്നത്. അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരിലേക്കാണ് നീങ്ങുന്നതെന്ന് ഏവര്‍ക്കുമറിയാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends