കനത്ത പേമാരിയിലും പ്രളയത്തിലും നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടു; നാളെ ഒമ്പത് ജില്ലകളിലെ ഹയർസെക്കണ്ടറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തുണ്ടായ കനത്ത പേമാരിയിലും പ്രളയത്തിലും നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടതിനാൽ നാളെ (15/09/2018) ശനിയാഴ്ച്ച ഹയർസെക്കണ്ടറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. ഒമ്പത് ജില്ലകളിലെ സ്കൂളുകൾക്കാകും നാളെ പ്രവർത്തി ദിവസം.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ ഗവൺമെന്റ്/എയ്ഡഡ്/അൺഎയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകൾക്കാണ് നാളെ പ്രവർത്തി ദിനമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























