സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഓട്ടാറിക്ഷയില്‍ പിന്‍തുടര്‍ന്ന് അശ്ലീലം പറഞ്ഞു; ചോദ്യം ചെയ്ത സഹോദരനെ യുവാക്കൾ കൂട്ടം ചേർന്ന് തല്ലിച്ചതച്ചതായി പരാതി

ആലപ്പുഴയിൽ സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത സഹോദരനെ യുവാക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. പരാതിയിന്മേൽ കേസെടുത്ത പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ അരിയന്നൂര്‍ തെക്കതില്‍ ഷെഫിക്ക് (34), തോട്ടത്തില്‍ കിഴക്കേതില്‍ രാജീവ് (37) എന്നിവരാണ് പിടിയിലായത്. മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വ്യാഴാഴ്ച പകൽ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഓട്ടാറിക്ഷയില്‍ പിന്‍തുടര്‍ന്ന് അശ്ലീലം പറഞ്ഞ യുവാക്കളെ സഹോദരന്‍ അലന്‍ ചോദ്യം ചെയ്താണ് മര്‍ദ്ദനത്തിന് കാരണം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കി.
https://www.facebook.com/Malayalivartha

























