Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..

കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കം;. ഇതിനു പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ളള സംഘടനകളുടെ ഇടപെടലുണ്ട്; കന്യാസ്ത്രികളെ ആക്ഷേപിച്ച് വീണ്ടും പിസി ജോര്‍ജ്

14 SEPTEMBER 2018 10:50 PM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നതു മുതല്‍ പിസി ജോര്‍ജ് ബിഷപ്പിന്റെ പക്ഷത്താണ്. ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അതുതന്നെയായിരുന്നു നിലപാട് മാത്രമല്ല. കൂടാതെ കന്യാസ്ത്രികളെ അധിക്ഷേപിക്കാനും പിസി മറന്നില്ല. കന്യാസ്ത്രീയുടെ ആരോപണം സഭയേയും വൈദികരേയും അധിക്ഷേപിക്കുന്നതിനുവേണ്ടിയാണ് ഇതിനൊക്കെ പിന്നില്‍ ബ്ലാക്ക് മാസ് സംഘടനകളുടെ ഇടപെടലാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയേയും സമരം നടത്തുന്ന കന്യാസ്ത്രീകളെയും തള്ളിപ്പറഞ്ഞ് വീണ്ടും പി.സി ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ നല്ല നടപ്പുകാരായ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമാണ്. ഇതിനു പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ളള സംഘടനകളുടെ ഇടപെടലുകണ്ടെന്നും ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് പരാതിക്കാരിയേയും സഹപ്രവര്‍ത്തകരേയും അധിക്ഷേപിച്ച് വീണ്ടും ജോര്‍ജ് രംഗത്തെത്തിയത്.

ഹൈക്കോടതിക്കു മുന്നില്‍ കന്യാസ്ത്രീകള്‍ എന്തിനാണ് സമരം നടത്തുന്നത്? സമരം നടത്തേണ്ടത് സെക്രട്ടേറിയറ്റിനു മുന്നിലല്ലേ എന്ന് ചോദിക്കുന്നു. സമരം നടത്തുന്ന വെറും ആറ് കന്യാസ്ത്രീകള്‍ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരം പരാതികളില്ലെന്ന് ശ്രദ്ധിക്കണമെന്നും ജോര്‍ജ് പറയുന്നു. കന്യാസ്ത്രീ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കേസ് കെട്ടിച്ചമച്ചതാണ്. വിവാദ പ്രസ്താവനയില്‍ ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ് കിട്ടിയിട്ടില്ലെന്നും കിട്ടുന്ന പക്ഷം വിശദീകരണം നല്‍കുമെന്നും ജോര്‍ജ് വ്യക്തമാക്കി.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാവില്ല. തിരുവസ്ത്രം അവര്‍ ഉപേക്ഷിക്കണം. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ക്കു മാത്രമേ കന്യാസ്ത്രീപട്ടം നല്‍കാവൂ. ഇതിനായി കന്യാസ്ത്രീകള്‍ക്ക് പട്ടം നല്‍കാനുള്ള പ്രായം സഭ മാറിച്ചിന്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മോശം രീതിയിലേക്ക് വ്യതിചലിക്കും. ആയിരത്തില്‍ ഒന്നോ രണ്ടോ മാത്രമേ ഇത്തരത്തില്‍ സംഭവിക്കാറൂള്ളൂ. കന്യാസ്ത്രീയാകാന്‍ സ്വന്തം താല്‍പര്യപ്രകാരം വരുന്നവര്‍ മോശമാകില്ല. എന്നാല്‍ അച്ചന്‍പട്ടം നല്‍കാന്‍ ഇത് ബാധകമല്ലെന്നാണ് ജോര്‍ജിന്റെ നിലപാട്.

പരാതിക്കാരിയേയും സമരം നടത്തുന്ന കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ ദേശീയ വനിതാ കമ്മീഷന്റെ നിയമനടപടി ജോര്‍ജ് നേരിടുന്നതിനിടെയാണ് വീണ്ടും ആരോപണവുമായി വരുന്നത്. നിയമസഭാ എത്തിക്സ് കമ്മിറ്റിയും ജോര്‍ജിനെതിരെ അന്വേഷണം നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (12 minutes ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (27 minutes ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (39 minutes ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (53 minutes ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (58 minutes ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (8 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (8 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (8 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (9 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (9 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (9 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (10 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (10 hours ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (10 hours ago)

Malayali Vartha Recommends