Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കന്യാസ്ത്രികളെ അപമാനിക്കാന്‍ കച്ചകെട്ടി ഇറങ്ങി സ്വന്തം കോണ്‍ഗ്രിഗേഷനായ മിഷണറീസ് ഓഫ് ജീസസ്; ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തിയുമുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു നല്‍കി മഠം അധികൃതര്‍; റിപ്പോര്‍ട്ട് കന്യാസ്ത്രികളെ കരിവാരി തേയ്ക്കാന്‍ മാത്രമാണെന്നും വിസയിരുത്തല്‍

14 SEPTEMBER 2018 11:35 PM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ള പൂശിയും ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നതുമായ ഒരു സമീപനമാണ് മിഷണറീസ് ഓഫ് ജീസസിന്റേത്. അത്തരത്തിലൊരു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് എം.ജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. പീഡനം നടന്നോ എന്നതായിരുന്നില്ല മറിച്ച് ആരോപണത്തിനു പിന്നിലുള്ള ഗൂഢാലോചനയാണ് അന്വേഷണത്തിന്റെ പ്രധാനലക്ഷ്യമെന്ന് കോണ്‍ഗ്രിഗേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചാല്‍ നമുക്ക്. വ്യക്തമാവും. പീഡനം കന്യാസ്ത്രീമാര്‍ കെട്ടിച്ചമച്ചതാണെന്ന മുന്‍വിധിയോടെയാണ് അന്വേഷണം കോണ്‍ഗ്രിഗേഷന്‍ നടത്തിയെന്നതും ഇതില്‍ നിന്ന് വ്യക്തമാണ്

ആരോപണ വിധേയയായ സിസ്റ്ററിനോടൊപ്പം സമരം ചെയ്യുന്ന അഞ്ചു സിസ്റ്റര്‍ മാരും 2017 -ല്‍ സഭ നല്‍കിയ ഒദ്യോഗിക സ്ഥലം മാറ്റ ചട്ട പ്രകാരം മറ്റു കോണ്‍വെന്റുകളിലേക്ക് പോയിരുന്നു പിന്നീട് അധികാരികളുടെ അനുവാദം കൂടാതെ ഒരു സുപ്രഭാതത്തില്‍ കുറവിലങ്ങോട് മഠത്തിലെത്തിയെന്നുമാണ് കമ്മീഷന്‍ ആരോപിക്കുന്നത്. എല്ലാ സഭാനിയമങ്ങളും കാറ്റില്‍ പറത്തിയാണ് കുറവിലങ്ങാട്ടില്‍ ഇവര്‍ തമ്പടിച്ചതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത നാലു വ്യക്തികളുടെ സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്നും എം.ജെ കോണ്‍ഗ്രിഗേഷന്‍ കുറ്റെപ്പെടുത്തുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും ഇവര്‍ അവരുടെ യഥാര്‍ത്ഥ മഠത്തിലേക്ക് തിരികെ പോകാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ പീഡനം നടന്നിട്ടില്ല എന്നതിന് തെളിവാണെന്ന അതി ക്രൂരമായ നിമിഗമനത്തിലാണ് മിഷണറീസ് ഓഫ് ജീസസ് അവരുടെ അന്വേഷണത്തിലൂടെ എത്തിയിരിക്കുന്നത്. തങ്ങളുടെ നിഗമനം സ്ഥാപിച്ചെടുക്കാന്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് എത്തിക്കാനും അവര്‍ മടികാണിച്ചില്ല .

ഇരയായ കന്യാസ്ത്രീക്കെതിരേയുള്ള റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ

യുക്തിവാദികളുടെ പിന്തുണയും ചിന്തകളും ഈ കന്യാസ്ത്രീമാരെ സ്വാധീനിച്ചിരുന്നു എന്ന് എം.ജെ കോണ്‍ഗ്രിഗേഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ മഠത്തില്‍ വന്നുപോകുന്ന അപരിചിതരെ ശ്രദ്ധിക്കുവാന്‍ എം.ജെ കോണ്‍ഗ്രിഗേഷന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സന്യാസ ജീവിതത്തിന്റെ ഏറ്റവും പരമപ്രധാനമായ വ്രത നവീകരണം ഈ കന്യാസ്ത്രീകള്‍ വിസമ്മതിച്ച് ഇതുവരെ നടത്തിയിട്ടില്ല എന്നത് ഇതിന്റെ ഏറ്റവും വലിയ ഗൗരവമേറിയ തെളിവായി എം.ജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ എഴുതിയിരുന്നത് പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ കന്യാസ്ത്രീ ആയിരുന്നു. സന്ദര്‍ശകരുടെ വിവരങ്ങളും മറ്റും ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത് സന്ദര്‍ശകര്‍ പോയതിന് ശേഷം മാത്രമായിരുന്നു. അതില്‍ അവിടെ താമസിക്കുന്ന സന്ദര്‍ശകരുടെ ഒപ്പുമേടിക്കാറുമില്ല. മാത്രമല്ല അതില്‍ എന്ത് എഴുതണമെന്ന് ആ മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ വിവേചനാധികാരമാണ്. ആയതിനാല്‍ തന്നെ ഒരു വലിയ ഗൂഢാലോചനയുടെ തെളിവായി നല്‍കുവാന്‍ നേരത്തെ തന്നെ മുന്‍കൂട്ടിതയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഈ സന്ദര്‍ശക രജിസ്റ്ററില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള സാധ്യത എം.ജെ കോണ്‍ഗിഗേഷന്‍ കണ്ടെത്തിയിരുന്നു. ആദ്യമായി അഭിവന്ദ്യ പിതാവ് പീഡിപ്പിച്ചു എന്നു പറയുന്ന 2014, മെയ് മാസം 5നു പിതാവ് കുറുവിലങ്ങോട് മഠം സന്ദര്‍ശിച്ചു അത്താഴം കഴിച്ചതിനു ശേഷം അവിടെ താമസിക്കാതെ മറ്റൊരു മഠത്തിലാണ് താമസിച്ചത് എന്ന് തെളിവുകള്‍ സഹിതം ബോധ്യപ്പെട്ടിട്ടുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതായിരിക്കും. മഠത്തിലെ സന്ദര്‍ശകര്‍ ആരാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനായി മഠത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ കണ്‍ട്രോള്‍ സിസ്റ്റം സിസ്റ്റേഴ്സ് അവരുടെ റൂമിലേക്ക് മാറ്റിയത് ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തികള്‍ ആരൊക്കെ എന്ന് അധികാരികള്‍ക്ക് തെളിവ് ലഭിക്കാതിരിക്കുന്നതിനാണ്. മഠത്തില്‍ പലപ്പോഴും വന്നിരുന്ന സന്ദര്‍ശകര്‍ ഇക്കാലയളവിലെ മദര്‍സുപ്പീരിയറിന് അപരിചിതരായിരന്നു എന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ പിതാവിനാല്‍ തങ്ങളുടെ ഈ സഹോദരി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണം അടിസ്ഥാനരഹിതവും ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.ജെ കോണ്‍ഗിഗേഷന് ബോധ്യപ്പെട്ടു. കാരണം 2015 മെയ്മാസം 23നു ബിഷപ്പ് പങ്കെടുത്ത ഒരു വീട് വെഞ്ചിരിപ്പിനു വളരെ ആവേശത്തോടെ അധികാരികളെ വിളിച്ചു അനുവാദം മേടിച്ചു പങ്കെടുത്തതായി എംജെ കോണ്‍ഗ്രിഗേഷന്‍ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നിരവധി പരിപാടികളില്‍ ഇങ്ങോട്ടു വിളിച്ച് അനുവാദം ആവശ്യപ്പെട്ട് ഈ സിസ്റ്റര്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ ഒരിക്കലും അയാളോടൊപ്പം മറ്റൊരു പരിപാടിയില്‍ സ്വയം അനുവാദം ചോദിച്ചു പങ്കെടുക്കുകയോ യാത്ര ചെയ്യുകയോ ഇല്ല എന്നുള്ളത് അവഗണിക്കാനാകാത്ത സത്യമാണ്. അതിനാല്‍ തന്നെ മെയ്മാസം 23ന് അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ചു അടുത്ത് തന്നെ ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. ഇത് പീഡനം നടന്നിട്ടില്ല എന്ന നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിഷപ്പിനെതിരേ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതല്ലാതെ എന്തിന് നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends