പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി നാളെ സൗജന്യ പാസ്‌പോര്‍ട്ട് ക്യാമ്പ്

പ്രളയത്തെ തുടര്‍ന്നു പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ഞായറാഴ്ച സൗജന്യ പാസ്‌പോര്‍ട്ട് ക്യാന്പ്. ചെങ്ങന്നൂരിലും തൃപ്പൂണിത്തുറയിലുമാണ് പാസ്‌പോര്‍ട്ട് ക്യാന്പ്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടായവര്‍ക്കും ഇവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ എത്താം.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് റഫറന്‍സ് നന്പര്‍ എടുത്ത ശേഷമാണ് സേവാ കേന്ദ്രത്തിലേക്ക് എത്തേണ്ടത്. എല്ലാ ജില്ലാക്കാര്‍ക്കും ക്യാന്പില്‍ പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























