Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചോദ്യം ചെയ്യലിന് ബുധനാഴ്ച ഫ്രാങ്കോ എത്തുമെന്നുറപ്പായതോടെ അറസ്റ്റിനുള്ള സാധ്യത വെളിപ്പെടുത്തി പോലീസ്; ബിഷപ്പിന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള അവസരം പോലീസ് ഉന്നതര്‍ ഒരുക്കുന്നതായി കന്യാസ്ത്രീകള്‍; നിര്‍ണായകമായ നീക്കങ്ങള്‍ നടത്തി ബിഷപ്പും

15 SEPTEMBER 2018 09:18 AM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മുന്‍കൂര്‍ ജാമ്യം ഒരുക്കുന്നതിനായി സഭാ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന പോലീസ് തന്നെ നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യേപേക്ഷയിലാണ് ബിഷപ്പിന്റെ ഇനിയുള്ള പ്രതീക്ഷ. 

അതേസമയം അറസ്റ്റിന് വേണ്ടത് തെളിവാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതീക്ഷ കണ്ടാണ് ഫ്രാങ്കോയുടെ ചുവട് വയ്പ്പ്. 19ന് കേരളാ പൊലീസിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പ് എത്തും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റിയിരുന്നു. വാട്‌സാപ്പിലൂടെയും പഞ്ചാബ് പൊലീസ് മുഖേനയുമാണ് ബിഷപ്പിന് നോട്ടീസ് കൈമാറിയത്. 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തില്‍ ചുമതലകളും വിശ്വസ്തര്‍ക്ക് വീതിച്ച് നല്‍കി. തന്നെ പൂര്‍ണ്ണമായും ന്യായീകരിക്കും വിധം സര്‍ക്കുലറും പുറത്തിറക്കി. 

കേരളത്തിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇതിലുണ്ട്. താന്‍ ജലന്ധര്‍ വിടുന്നതു കൊണ്ടാണ് രൂപതയിലെ ഭരണപരമായ സൗകര്യത്തിന് അധികാരങ്ങള്‍ വീതിച്ച് നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് കേരളത്തില്‍ എത്തുമെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഇന്നലെ സൂചന നല്‍കിയിരുന്നു. ബിഷപ്പിനോട് ജാമ്യം എടുത്ത ശേഷമേ കേരളത്തിലേക്ക് വരാവൂവെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് നല്‍കിയതെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ മെത്രാനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാല്‍ പൊലീസും സഭയും തമ്മിലെ കള്ളക്കളികള്‍ ചര്‍ച്ചയാകും. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് വാര്‍ത്ത പ്രചരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ബിഷപ്പിന് മുന്‍കൂര്‍ ജാമ്യത്തിനായുള്ള സാധ്യതയും രൂപത തേടും. ഇതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

അതിനിടെ ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിന് എതിരെ കേസെടുത്തു. കന്യാസ്ത്രീയുടെ സഹോദരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് മിഷണറീസ് ഓഫ് ജീസസ് ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അേേന്വഷണ കമ്മിഷന്റെ കണ്ടെത്തല്‍. കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലെ ചിത്രമാണ് അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം ഉള്‍പ്പെടുത്തിയത്. ഈ പരാതിയിലെ കേസും ജലന്ധര്‍ രൂപതയ്ക്ക് വെല്ലുവിളിയാണ്. ബിഷപ്പിന്റെ അതിവിശ്വസ്തരായ കന്യാസ്ത്രീകള്‍ മാത്രമാണ് മിഷണറീസ് ഓഫ് ജീസസിലുള്ളത്. അതുകൊണ്ട് തന്നെ ഈ കേസും ബിഷപ്പിന് വെല്ലുവിളിയാണ്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം തന്നെ അറസ്റ്റ് ചെയ്യില്ലെന്ന ശുഭാപ്തി വിശ്വാസമാണ് ബിഷപ്പ് ഇപ്പോഴും പങ്കുവയ്ക്കുന്നത്.

പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. ഇതിനായി പത്തൊന്‍പതാം തീയതിക്ക് മുന്‍പായി ബിഷപ് കേരളത്തിലെത്തുമെന്നും ജലന്ധര്‍ രൂപത വിശദീകരിക്കുന്നുണ്ട്. 19ന് രാവിലെ പത്തിന് ഹാജരാവാനാണ് നിര്‍ദ്ദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് നോട്ടീസയച്ചത്. ഇതിന്റെ പകര്‍പ്പ് ജലന്ധര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേകദൂതന്‍ ബിഷപ്പിന് കൈമാറി. നോട്ടീസ് ബിഷപ്പ് കൈപ്പറ്റിയതിന്റെ രേഖകള്‍ ജലന്ധര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്പി. കെ. സുഭാഷിന് അയച്ചുകൊടുത്തു. ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കും. 17ന് ഐ.ജി. വിജയ് സാഖറെ, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, ഡിവൈ.എസ്പി. കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യാവലി പരിശോധിക്കും. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍വരുത്തും. ആര്, എവിടെവെച്ച് ചോദ്യംചെയ്യുമെന്ന് തീരുമാനമായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് സാധ്യത. അതിനിടെ സഭ ബിഷപ്പിന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന വ്യക്തമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതിന്റെ ഭാഗമാണ്. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം വീട് വെഞ്ചരിപ്പിനെത്തിയ ഫോട്ടോയാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 'പരാതിയില്‍ പറയുന്ന കാലയളവിലെ ചടങ്ങാണിത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആള്‍ക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളില്‍ പങ്കെടുത്തത്. ഇതു ചിത്രങ്ങളില്‍ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിത്' കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചു സന്യാസിനിസഭാ വക്താവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends