കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസ് ബിഷപ്പിന് കൈമാറി... ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകണം; വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാൻ അന്വേഷണ സംഘം

ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നല്‍കിയിരിക്കുന്ന നോട്ടീസ്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണസംഘം അയച്ച നോട്ടീസാണ് ബിഷപ്പ് കൈപ്പറ്റി. ചോദ്യം ചെയ്യലിന് 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസാണ് ബിഷപ്പിന് ലഭിച്ചത്. കേരളാ പൊലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പ് എത്തിയാല്‍ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു
കത്ത് ലഭിക്കും മുമ്ബ് തന്നെ അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























