എല്ലാം ദൈവത്തിന് കൈമാറുകയാണ്.. എനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കണം; ജലന്ധർ ബിഷപ്പ് ചുമതലകൾ കൈമാറി.. ഉടൻ കേരളത്തിലേക്ക്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉടൻ കേരളത്തിലേക്ക് വൈദീകർക്ക് അയച്ച കത്തിലാണ് ഇക്കാര്യം സ്ഥിതികരിച്ചത്. ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ചുമതല ഒഴിഞ്ഞത്.
മൂന്ന് സഹവൈദികര്‍ക്ക് ചുമതലകള്‍ കൈമാറി. ഫാദർ മാത്യൂ കോക്കാണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കൽ സർക്കുലറിൽ വ്യക്തമാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ മാറിനിൽക്കുന്നുവെന്നാണ് ബിഷപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
ബുധനാഴ്ചയ്ക്കുള്ളിലാണ് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകേണ്ടത്. ഫാ.മാത്യു കോക്കണ്ടത്തിന് താല്‍ക്കാലിക ചുമതല നല്‍കിയെന്നാണ് വിവരം. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് ബിഷപ്പ് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha























