വിശ്വാസികളുടെ കയ്യാങ്കളി... കട്ടച്ചിറയിലെ കറ്റാനത്ത് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കട്ടച്ചിറയിലെ കറ്റാനത്ത് ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലര്‍ച്ചെ ഏഴോടെയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും തുടങ്ങിയത്. പുലര്‍ച്ചെ ഏഴോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
തര്‍ക്കം നിലനില്‍ക്കുന്ന സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുന്നതിന് സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ഓര്‍ത്തോഡ്ക്‌സ് വൈദികരും വിശ്വാസികളും സംഘടിച്ച് എത്തുകയായിരുന്നു. ഇവരെ തടയാന്‍ യാക്കോബായ വിഭാഗവും എത്തിയതോടെ ക്രമസമാധാന പ്രശ്‌നമായി മാറുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ ക!യറുന്നത് തടയുമെന്ന് യാക്കോബായ വിഭാഗം പ്രഖ്യാപിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ ഒരു വിഭാഗം കെപി റോഡില്‍ ഉപരോധം സൃഷ്ടിച്ച് ഗതാഗതവും തടസപ്പെടുത്തി.
തര്‍ക്കത്തിനിടയില്‍ ഒരുസംഘം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ കയറിയതും പ്രശ്‌നം രൂക്ഷമാക്കി. ഇവരെ പിന്നീട് പോലീസ് മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് പള്ളി താത്ക്കാലികമായി പൂട്ടി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാക്കോബായ വിഭാഗമാണ് പള്ളിയുടെ ഉടമസ്ഥാവകാശം കൈവശം വച്ചിരിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























