Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിജെപിയെ തുടച്ചുനീക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങക്ക് തെലങ്കാനയില്‍യില്‍ പച്ചക്കൊടി; ടിആര്‍എസ് നേതാക്കള്‍ കൊണ്‍ഗ്രസിലേക്ക് ചേക്കേറുന്നു; ബിജെപിയുമായി കൂട്ടുകൂടുന്നത് ടിആര്‍എസിന് കിട്ടിയ അടിയാണെന്നും വിലയിരുത്തല്‍

15 SEPTEMBER 2018 01:32 PM IST
മലയാളി വാര്‍ത്ത

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുക.യാണ് ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുമില്ല. തെലങ്കാനയില്‍ നിയമസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും കോണ്‍ഗ്രസിന് അനുകൂലമാകുകയാണ്. ഭരണകക്ഷിയായ ടിആര്‍എസിനെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്. പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നതു തന്നെയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അനുകൂലമാകുന്ന ഘടകം. എന്തായാലും ബിജെപിയുമായി കൂട്ടുകൂടുമെന്ന പ്രചാരണം ടിആര്‍എസിന് കിട്ടിയ അടിയായാണ് തെലങ്കാനയില്‍ വിലയിരുത്തപ്പെടുന്നത്

നിയമസഭ പിരിച്ചുവിട്ടതോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തെലങ്കാന സംസ്ഥാനത്ത് സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുന്നു. ഭരണകക്ഷിയായ ടിആര്‍എസിന് ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുകയാണ്. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ടിആര്‍എസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തു കഴിഞ്ഞു. കൂടുതല്‍ പേര്‍ ഇനിയും പാര്‍ട്ടിയിലേക്ക് ചേരുമെന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാന്‍ ചില പാര്‍ട്ടികളും തയ്യാറായിട്ടുണ്ട്.

നാല് വര്‍ഷം പിന്നിട്ടിരിക്കെയാണ് തെലങ്കാന നിയമസഭ ഭരണകക്ഷിയായ ടിആര്‍എസ് പിരിച്ചുവിട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ടിആര്‍എസിന് അനുകൂലമായിരുന്നു. നിയമസഭ പിരിച്ചുവിടും മുമ്പ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കര്‍ഷകര്‍ക്ക് കോടികളുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. സാഹചര്യം ടിആര്‍എസിന് അനുകൂലമായിരുന്നെങ്കിലും ടിആര്‍എസ് ബിജെപിയുമായി കൂടുകൂടുമെന്ന പ്രചാരണമാണ് തിരിച്ചടിയായത്. കോണ്‍ഗ്രസ് ആകട്ടെ, അവസരത്തിനൊത്ത് ഉണരുകയും ചെയ്തു. സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ടിഡിപി, സിപിഐ തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. രാഷ്ട്രീയ ട്രെന്‍ഡ് തെലങ്കാനയില്‍ മാറുകയാണ്. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേരുന്നതും. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ദില്ലിയിലെ ചടങ്ങലില്‍ അംഗത്വമെടുത്തത്. കൂടാതെ ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലുങ്ക് സിനിമാ മേഖലയില്‍ സുപരിചിതമായ മുഖമാണ് ബാന്ദ്ല ഗണേഷിന്റെത്. പവന്‍ കല്യാണിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തേയും എപ്പോഴും പുകഴ്ത്താറുള്ള വ്യക്തിയുമാണ് ബാന്ദ്ല. രണ്ട് മാസം മുമ്പ് ഇദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ഷാദ്നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബാന്ദ്ല മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ ഒട്ടേറെയുള്ള പ്രദേശമാണിത്. കോണ്‍ഗ്രസ് 90 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബാക്കി വരുന്ന 29 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭൂപതി റെഡ്ഡി ടിആര്‍എസ് നേതാവായിരുന്നു. ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ ടിആര്‍എസ് പരാജയപ്പെട്ടുവെന്നാണ് ഭൂപതിയുടെ ആരോപണം.

ഭൂപതി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ടിആര്‍എസില്‍ നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കവെയാണ് രാജി. നിസാമാബാദ് മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്നു. ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ശ്രീനിവാസിനെതിരെ ആരോപണമുണ്ട്. എന്തായാലും തെലുങ്കാനയിലെ ഈ ശുഭ സൂചനകള്‍ കൊണ്‍ഗ്രസിന് എങ്ങനെ അനുകൂലമാകുന്നു എന്നത് കാത്തിരുന്നുതന്നെ കാണണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends