കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികൾ വൈകിട്ട് ഏഴരക്കുള്ളില്‍ ഹോസ്‌റ്റലില്‍ കയറണമെന്ന നിയമം രാത്രിസമരം കൊണ്ട് ഇല്ലാതായി...

കോട്ടയം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികളുടെ രാത്രി സമരത്തിനുമുന്നിൽ കീഴടങ്ങി ഹോസ്റ്റൽ അധികൃതർ. വൈകിട്ട് ഏഴരക്കുള്ളില്‍ ഹോസ്‌റ്റലില്‍ കയറിയിരിക്കണമെന്ന നിയമമാണ് ഹോസ്‌റ്റല്‍ വിട്ടിറിങ്ങിയ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിന് മുന്നിൽ ഇല്ലാതായത്. കോളേജില്‍ ലൈബ്രറി എട്ടരവരെ തുറന്നുവെയ്‌ക്കുമ്ബോള്‍ വിദ്യാര്‍ത്ഥിനികള്‍ മാത്രം ഏഴരക്കുള്ളില്‍ കയറണമായിരുന്നു. വൈകി വരുന്നവരെ അധിക്ഷേപിക്കുന്നതും പുറത്തുനിര്‍ത്തുന്നതും പതിവായിരുന്നു.
കൂടാതെ ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ഠിച്ച ശേഷം ഹോസ്‌റ്റലില്‍ എത്തുമ്ബോള്‍ വൈകുന്നവരെ അകത്തുകയറ്റാതെയും ബുദ്ധിമുട്ടിക്കാറുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ ഇത്തരത്തില്‍ യാതൊരു വിലക്കുകളും ഇല്ലെന്നിരിക്കെയാണ് പെണ്‍കുട്ടികളോട് മാത്രം വിവേചനം കാണിച്ചിരുന്നത്.
ഇതിനെതിരെ വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ ഹോസ്‌റ്റലിന് മുന്നില്‍ തുടങ്ങിയ സമരം തുടങ്ങി. രാത്രി ഒമ്ബതരയോടെ അധികൃതരെത്തി ചര്‍ച്ച നടത്തി അനുകൂല്‍ തീരുമാനം എടുത്തു. . ഹോസ്‌റ്റല്‍ സമയം സമയം നീട്ടി നല്‍കാമെന്ന് ഉറപ്പു നല്‍കി. അധികൃതര്‍ നല്‍കിയ ഉറപ്പ് പിടിഎ എക്‌സിക്യൂട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























