ശാസ്ത്രമേളയില്‍ രാസപദാര്‍ത്ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് അറുപതോളം കുട്ടികള്‍ക്ക് പരിക്ക്

അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിതെറിക്കുന്നത് പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 60 ഓളം കുട്ടികള്‍ക്ക് പരിക്ക്.ആരുടെയും നില ഗുരുതരമല്ല.
ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























