പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ചു; മിഷണറീസ് ഒാഫ് ജീസസിനെതിരെ വനിതാ കമ്മീഷനും പോലീസും കേസെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷനും പോലീസും കേസെടുത്തതായി റിപ്പോർട്ടുകൾ. ചിത്രം പുറത്തുവിട്ട മിഷണറീസ് ഒാഫ് ജീസസിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈനിന്റെയും നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പരാതിയില്‍ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കും
ജലന്തര്‍ ബിഷപ്പിനെതിരായ പരാതി സഭയ്ക്കു പുറത്തുള്ള നാലുപേര്‍ കന്യാസ്ത്രീമാര്‍ക്കൊപ്പം ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിച്ചിരുന്നു. അതോടൊപ്പം തന്നെ ഇപ്പോള്‍ സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകള്‍ക്ക് യുക്തിവാദികളുടെ പിന്തുണയുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സഭ അറിയിച്ചു. അതേസമയം അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകള്‍ അറിയിച്ച വാര്‍ത്താക്കുറിപ്പില്‍ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമാവുകയായിരുന്നു.
https://www.facebook.com/Malayalivartha























