Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സംഘപരിവാറിന്റെ കൊലവിളി വീണ്ടും... സോഷ്യൽ മീഡിയ ട്രോളുകളിലൂടെ തരംഗമായ ഷിബുലാലിന് സംഘപരിവാറിന്റെ വധഭീഷണി

16 SEPTEMBER 2018 01:07 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ തരംഗമായ ഷിബുലാലിന് ഭീഷണിയുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍. നേരത്തെ മോദി സര്‍ക്കാരിന്റെ പെട്രോള്‍ വില വര്‍ധനയിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരിന്നുവെന്ന വിജയ് മല്യയുടെ പ്രസ്താവനയിലുമായിരുന്നു ഷിബുലാല്‍ സംഘപരിവാറിനെയും ബിജെപിയെയും മാരകമായി ട്രോളിയിരുന്നത്. എന്നാല്‍ ഇയാൾ സംഘി ആണെന്ന രീതിയിലായിരുന്നു ട്രോള്‍ വന്നത് . എന്നാല്‍ രൂക്ഷമായ പരിഹാസമാണെന്ന് അറിയാതെ ഇത് ബിജെപി ഗ്രൂപ്പുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതൊരു മുന്നറിയിപ്പൊന്നും അല്ല. അങ്ങനെ കരുതുകയും വേണ്ട. നിന്റെ മുഹമ്മയിലുള്ള വീടുള്‍പ്പെടെ നിന്റെ ജാതി, നിന്റെ ഭാര്യയുടെ ജാതി എല്ലാം ഞങ്ങള്‍ സ്‌കെച്ച്‌ ചെയ്ത് കഴിഞ്ഞു. നിന്റെ ജോലി സംബന്ധിച്ച എല്ലാ വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ച്‌ കഴിഞ്ഞു. നിന്റെ ജോലി മൂന്ന് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ തെറിപ്പിക്കും. അതിനുള്ള കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞെന്നാണ് ഭീഷണി.

ജോലിയടക്കം തെറിപ്പിക്കുമെന്നാണ് സംഘപരിവാർ ഇയാൾക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്‌. ജാതീയമായ അധിക്ഷേപവുമുണ്ട്. അതേസമയം തനിക്കുള്ള ഭീഷണി സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അദ്ദേഹം വീണ്ടും ബിജെപിയെ പരിഹസിക്കുകയും ചെയ്യുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം ബിജെപിയുടെ സൈബര്‍ ആര്‍മിയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്

വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്റെ വീടും അഡ്രസും തെറ്റായിട്ടാണ് പറഞ്ഞതെന്ന് ഷിബുലാല്‍ പരിഹസിച്ചു. നിന്നെ ഞങ്ങള്‍ സ്‌കെച്ച്‌ ചെയ്‌തെന്നായിരുന്നു ഭീഷണി. എന്നാല്‍ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപ്പേര് ചേര്‍ത്തിട്ടും മുഹമ്മയിലുള്ള നിന്റെ വീട് ഞാന്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അതുപോലും മനസ്സിലാക്കാതെയാണ് സംഘികള്‍ തന്നെ സ്‌കെച്ച്‌ ചെയ്യുന്നതെന്നും ഷിബുലാല്‍ പരിഹസിക്കുന്നു. ജാതിയമായും ഇവര്‍ അപഹസിക്കുന്നുണ്ടെന്നും ഷിബു പറഞ്ഞു. ഭീഷണി മുഴക്കിയയാളുടെ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള ട്രോളുകളാണ് ഷിബുലാലിനെ താരമാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്‌സിമം പോയാല്‍ 30 പൈസയോ ആണ് പെട്രോളിന് ലിറ്ററിന് കൂടുന്നത്. നിങ്ങള്‍ക്ക് ഇത്ര കുറഞ്ഞ പൈസ കൂടുമ്ബോള്‍ എന്താണ് നഷ്ടമുണ്ടാകുന്നത്. ആയിരത്തിനും രണ്ടായിരത്തിനും മദ്യം വാങ്ങി കുടിക്കുന്നവര്‍ പെട്രോളിന് വില കൂടുമ്ബോള്‍ മാത്രമെന്തിനാണ് ബഹളം വെക്കുന്നത്. പാവപ്പെട്ടവര്‍ക്ക് കക്കൂസ് പണിയാന്‍ വേണ്ടിയാണ് ഇതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് കൊടുക്കാനില്ലെന്ന് പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങള്‍ മനസിലാകുന്നില്ലെന്നായിരുന്നു ഷിബുവിന്റെ പരിഹാസം.

ട്രോളര്‍മാര്‍ക്കിടയില്‍ പ്രിയങ്കരനായിരിക്കുകയാണ് ഷിബുലാല്‍. സംഘപുതന്‍ പ്രഹാര്‍ ഷിബുലാല്‍ജി എന്നാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ഷിബുലാലിനെ വിളിക്കുന്നത്. വിമര്‍ശന വീഡിയോ ഇട്ടപ്പോള്‍ താനും മദ്യലഹരിയിലായിരുന്നുവെന്ന് ഷിബുലാല്‍ജി പറയുന്നു. തന്റെ കണക്കൂട്ടലുകള്‍ തെറ്റായിരുന്നു. അവതരിപ്പിച്ച കണക്കുകള്‍ പൊട്ടക്കണക്കായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്യുമ്ബോള്‍ ആരെങ്കിലും ഒച്ച വെച്ചിരുന്നെങ്കിലും ഉറക്കെ കമന്റിട്ടിരുന്നെങ്കിലോ താന്‍ ഉണര്‍ന്നേനേ എന്നായിരുന്നു രണ്ടാമത്തെ ട്രോള്‍ വീഡിയോ.

പിന്നീട് വന്നതെല്ലാം വന്‍ ഹിറ്റായി മാറിയ ട്രോളുകളായിരുന്നു. വിജയ് മല്യജി കള്ളനാണെന്ന് കുറേ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമൊക്കെ പറഞ്ഞ് ഒരുപാട് നാളുകളായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. ഇന്ത്യക്കാരെ പറ്റിച്ച്‌ പോയ കള്ളന്‍ തന്നെയാണ് വിജയ് മല്യജി. പക്ഷേ അദ്ദേഹം ലണ്ടന്‍ കോടതിയില്‍ പറഞ്ഞ കമന്റ് ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന കമ്മികളും കോണ്‍ഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കില്‍, ഇല്ലെന്ന് അറിയാം.... അറിയുന്നവര്‍ ഉണ്ടെങ്കില്‍ വിജയ് മല്യ കോടതിയില്‍ പറഞ്ഞത് താന്‍ വായിക്കുന്നത് കേള്‍ക്കണം.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1000 റിയാല്‍ അയച്ചാല്‍ വെറും പതിനായിരം രൂപയാണ് നാട്ടില്‍ കിട്ടിയിരുന്നത്. മറിച്ച്‌ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ആയിരം റിയാല്‍ അയച്ചാല്‍ 19500 രൂപ തനിക്ക് ലഭിച്ചെന്നും ഷിബുലാല്‍ പറയുന്നു. മന്‍മോഹന്‍ സിംഗ് മാറി മോദിജി വന്നപ്പോള്‍ 3500 രൂപ പ്രതിമാസം ഒരു പ്രവാസിക്ക് അധികം ലഭിച്ചെന്നും ഷിബുലാല്‍ പറയുന്നു. ഡോളറിന് വില കൂടിയാല്‍ ബുദ്ധിമുട്ട് ഇംഗ്ലീഷുകാര്‍ക്കല്ലേ. നമ്മള്‍ അരിയും സാധനങ്ങളും വാങ്ങുന്നത് ഡോളറുകൊണ്ടാണോ. ഡോളറിന് എന്തിന് വില കൂട്ടി. മോദിജി ഇംഗ്ലീഷുകാര്‍ക്കിട്ട് പണി കൊടുത്തതാണ്. ഇംഗ്ലീഷുകാര്‍ ഡോളറിലാണ് സാധനം വാങ്ങുന്നത്. അപ്പോള്‍ അവിടെ സാധനത്തിന് വില കൂടുമെന്നായിരുന്നു പരിഹാസം.

എന്തായാലും ട്രോള് അല്ലെന്ന് കരുതി മിക്ക ഗ്രൂപ്പുകളിലും ബി ജെ പി ക്കാർ തന്നെ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് ഇപ്പോൾ ഭീഷണിയുമായി എത്തിയത് ബി ജെ പി യുടെയും സംഘപരിവാറിന്റെയും മാനം രക്ഷിക്കാൻ ആണെന്നാണ് പൊതുവിലുള്ള അഭിപ്രായം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends