പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി 'കിര്‍ലോസ്‌കര്‍'; 10 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: കിര്‍ലോസ്‌കര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കിര്‍ലോസ്‌കര്‍ അസി. ജനറല്‍ മാനേജര്‍ ബിനു വേണുഗോപാല്‍ ചെക്ക് കൈമാറി. ടീം ലീഡര്‍ സിമി ജോസ്, കെ.എം.എസ്.സി.എല്‍. ഫിനാന്‍സ് മാനേജര്‍ മോഹന്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.
https://www.facebook.com/Malayalivartha



























