പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി വിവിധയിടങ്ങളിൽ നിന്നും സഹായഹസ്തങ്ങൾ

തിരുവനന്തപുരം ഐ.സി.ഡി.എസ്. അര്‍ബന്‍-4 അംഗന്‍വാടി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനമായ 82,300 രൂപ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.
അതേസമയം തിരുവനന്തപുരം ഐ.സി.ഡി.എസ്. അര്‍ബന്‍-3 (പേരൂര്‍ക്കട) അംഗന്‍വാടി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനമായ 61,000 രൂപ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.
ന്യൂസിലാന്റില്‍ ജോലി ചെയ്യുകയും കൊട്ടാരക്കര ഓടാനവട്ടം കുടവത്തൂര്‍ ബിന്ദു ഭവന്‍ സ്വദേശികളുമായ ബിനേഷ് എസ്., പ്രീതി ബിനേഷ് എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha



























